ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം
Jul 27, 2012, 10:09 IST
നശിപ്പിക്കപ്പെട്ട ഫാനും, കമ്പ്യൂട്ടറും |
ഫാനുകളുടെ ലീഫുകള്‍ വളച്ചുവെച്ച നിലയിലാണ്. കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ എന്‍ഡിഎഫ് എന്ന് എഴുതിവെച്ചിട്ടുണ്ട്. ശുദ്ധജല വിതരണ ഉപകരണവും നോട്ടീസ് ബോര്‍ഡും തകര്‍ത്ത നിലയിലാണ്. പഠന കാര്യത്തില്‍ പ്രതേ്യക പരിഗണന നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ കിറ്റുകളും തകര്‍ത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ എത്തിയപ്പോഴാണ് അതിക്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിടിഎ പ്രസിഡണ്ട് അബ്ദുള്‍സത്താര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ച സംഭവം സ്‌കൂളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് അതിക്രമം നടന്നത്.
ഈ സംഭവം സാമൂഹ്യവിരുദ്ധര്‍ മുതലെടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. സ്‌കൂള്‍ പ്രശ്‌നം വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ്-മുസ്ലിംലീഗ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ സര്‍വ്വകക്ഷി പ്രതിനിധികള്‍ ആരംഭിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് സ്‌കൂളില്‍ അതിക്രമം അരങ്ങേറിയത്.
Keywords: Anti social people, Attack, Hosdurg Govt. school, Kanhangad, Kasaragod