city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രമിക്ഭവന്‍ പോരാളിയുടെ മരണത്തില്‍ സംശയമെന്ന് സമരസമിതി

ശ്രമിക്ഭവന്‍ പോരാളിയുടെ മരണത്തില്‍ സംശയമെന്ന് സമരസമിതി
കാഞ്ഞങ്ങാട്:കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ കാറിടിച്ച് മരണപ്പെട്ട കെ.സി ജനാര്‍ദ്ദനന്‍ കാഞ്ഞങ്ങാട്ടെ ശ്രമിക് ഭവന്‍ അവകാശ പോരാട്ട സമിതിയുടെ മുന്നണി പോരാളി.
കേരളത്തില്‍ ചാരായം നിരോധിക്കുന്നതുവരെ ചാരായ വ്യവസായ തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.സി ജനാര്‍ദ്ദനന്‍ ശ്രമിക്ഭവന്‍ അവകാശ പോരാട്ട സമിതിയുടെ ജോയിന്റ് സെക്രട്ടറിയാണ്. ചാരായ തൊഴിലാളികള്‍ നിര്‍മ്മിച്ച ശ്രമിക്ഭവന്‍ എം.സി ജോസ് കയ്യടക്കിയെന്നാരോപിച്ചാണ് മുന്‍ ചാരായ തൊഴിലാളികള്‍ ശ്രമിക്ഭവന്‍ അവകാശ പോരാട്ടസമിതി എന്ന സംഘടന രൂപീകരിച്ചത്.

ചാരായം നിരോധിക്കപ്പെട്ടപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ജനാര്‍ദ്ദനന്‍ ഓട്ടോറിക്ഷ ഡ്രൈവറായത്. തളിപ്പറമ്പ് സ്വദേശിയായ ജനാര്‍ദ്ദനന്‍ വര്‍ഷങ്ങളായി ഐങ്ങോത്താണ് താമസം.ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടു നിന്നും ഐങ്ങോത്തേക്ക് പോവുകയായിരുന്ന ജനാര്‍ദ്ദനന്റെ റിക്ഷയില്‍ ഹോസ്ദുര്‍ഗ് എല്‍.വി ടെമ്പിളിന് സമീപത്തു വെച്ചാണ് എ തിരെ വന്ന കാര്‍ ഇടിച്ചത്.അപകടത്തില്‍ ദുരൂഹതയുള്ളതായി ശ്രമിക്ഭവന്‍ അവകാശ പോരാട്ട സമിതി ചെയര്‍മാന്‍ ടി.വി തമ്പാന്‍ പറഞ്ഞു.ശ്രമിക്ഭവനില്‍ അവകാശം സ്ഥാപിക്കാന്‍ ചാരായ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ സജീവമായി പങ്കെടുത്ത കെ. സി ജനാര്‍ദ്ദനനെ രണ്ട് കേസുകളില്‍ എതിരാളികള്‍ പ്രതിയാക്കിയിട്ടുണ്ട്.

ശ്രമിക്ഭവന്‍ മാര്‍ച്ചിലും എം. സി ജോസിന്റെ വീടിന് സമീപത്തേക്ക് നടത്തിയ മാര്‍ച്ചിലും ജനാര്‍ദ്ദനനെ കേസില്‍ പ്രതിയാക്കിയത്. ജോസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പ്രതിയായ കെ.സി ജനാര്‍ദ്ദനനെ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലിക്ക് വേണ്ടി പീഡിപ്പിക്കുന്നതായി മരിക്കുന്നതിന്റെ ശനിയാഴ്ച രാത്രി തന്നോട് പരാതി പറഞ്ഞിരുന്നതായി സമിതി ചെയര്‍മാന്‍ ടി.വി തമ്പാന്‍ അറിയിച്ചു. ജനാര്‍ദ്ദനന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷ ണം നടത്തണമെന്ന് ടി.വി തമ്പാന്‍ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.


Keywords:  Kanhangad, kasaragod, Death, Sramik bhavan activist

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia