മെമ്പര്‍ഷിപ്പ് നശിപ്പിക്കല്‍: മനാഫിനെതിരെയുള്ള നടപടി ഐഗ്രൂപ്പിന് തിരിച്ചടി
Dec 4, 2012, 21:28 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കാസര്‍കോട് ഡി.സി.സി. ഓഫീസില്‍ സൂക്ഷിച്ച മെമ്പര്‍ഷിപ്പ് നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഐ. ഗ്രൂപ്പില്‍പെട്ട നാല്പേരെ സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്ത തീരുമാനം ഐ ഗ്രൂപ്പിന് തിരിച്ചടിയായി.
ഐ ഗ്രൂപ്പിന്റ് കാസര്‍കോട് ലോകസഭ മണ്ഡലം പ്രസിഡണ്ടായി പരിഗണിക്കപ്പെടുന്ന മനാഫ് നുള്ളിപ്പാടി, ജയകൃഷ്ണന് മുള്ളേരിയ, നൗഷാദ് കല്യാശ്ശേരി, മണികണ്ഠന് ഉദുമ എന്നിവരെയാണ് സസ്പെന്റ് ചെയ്തിട്ടുള്ളത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ വീണ്ടും ആരംഭിച്ച പശ്ചാത്തലത്തില്‍ മനാഫ് നുള്ളിപ്പാടി ഉള്‍പെടെയുള്ള നാല് പേര്‍ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള പ്രയാസം നേരിടും.
എന്നാല്‍ ഈ നടപടി ഏകപക്ഷീയമാണെന്ന് കരുതി തള്ളിക്കളയാനാണ് ഐഗ്രൂപ്പിന്റെ തീരുമാനം. ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കള്‍ ജില്ലയിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി വ്യാപൃതരാവാന്‍ ജില്ലയിലെ യൂത്ത് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു.
കെ.പി.സി.സി. നിര്വനാഹക സമിതിയംഗം അഡ്വ എം.സി. ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.അസൈനാര്‍ എന്നിവരാണ് യോഗത്തിന്റെ ചുക്കാന്‍ പിടിച്ചത്. കാഞ്ഞങ്ങാട് ഉള്‍പെടെയുള്ള ചില ബ്ലോക്കുകളില്‍ ഐഗ്രൂപ്പ് മേധാവിത്വം കാട്ടുന്നതായി ഈ ഗ്രൂപ്പ് യോഗം വിലയിരുത്തിയിരുന്നു. ഇത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് വിഷ്ണുനാഥ് കാഞ്ഞങ്ങാട് വിട്ടത്.
സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ തന്നെ കാഞ്ഞങ്ങാട്ട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നത് പാര്‍ട്ടിയില്‍ ആയുധമാക്കാനാണ് ഐഗ്രൂപ്പിന്റെ തീരുമാനം. അവരും വിപുലമായ ഗ്രൂപ്പ് യോഗത്തിനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ മനാഫ് നുള്ളിപ്പാടിയുള്പ്പെടെ നാല്പേര്ക്കുള്ള അച്ചടക്ക നടപടി ഏക പക്ഷീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ അനില്‍ വാഴുന്നോറൊടി, ജലീല്‍, കാര്‍ത്തിക, വിനോദ് കാഞ്ഞങ്ങാട് സൗത്ത്, വിനീഷ് കാഞ്ഞങ്ങാട് സൗത്ത് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഐഗ്രൂപ്പിന്റെ അപ്രമാദിത്വം ഇന്നലെ നടന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ അംഗീകരിക്കപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും നെല്ലും പതിരുമേതെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയാന്‍ തുടങ്ങിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Youth-congress, DCC, Congress(I), Political party, Kanhangad, kasaragod, arrest, Leader, Kerala, MLA, Naushad Kallyasheri, Manaf Nullippadi, Vineesh Kanhangad, Jaya Krishnan Mulleria.