വഴിയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
May 6, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/05/2015) വഴിയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പുതുക്കൈ മോനാച്ചയിലെ ബൊമ്മണക്കോടന്‍ വീട്ടില്‍ തമ്പാന്‍ (55) റോഡരികില്‍ ലോറിയിടിച്ച് മരിച്ച സംഭവത്തിലാണ് കെഎല്‍ 59 ജി 9092 നമ്പര്‍ ലോറിയുടെ ഡ്രൈവര്‍ ചോയ്യങ്കോട് സ്വദേശി ജോബിന്‍ ജോസഫിനെ ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ കെ. ചന്ദ്രഭാനുവും സംഘവും അറസ്റ്റ് ചെയ്തത്.
മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയാണ് കൂലിത്തൊഴിലാളിയായ തമ്പാന്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അപകടത്തില്‍പ്പെട്ടത്. ജോബിന്‍ ഓടിച്ച മാവുങ്കാലില്‍ നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്നു ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ തമ്പാന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

Keywords : Accident, Death, Case, Police, Investigation, Accuse, Arrest, Lorry, Driver, Kasaragod, Kanhangad, Kerala.