വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Jun 15, 2012, 16:33 IST
അജാനൂര്‍ കൊളവയലിലെ ശിവകുമാറിന്റെ മകളും ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ സൂര്യയ്ക്കാണ് (എട്ട്) കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സൂര്യയെ അമിത വേഗതയില്‍ വരികയായിരുന്ന കെഎല്‍ 13 ക്യു - 1462 നമ്പര്‍ വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സൂര്യ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kanhangad, Student, Police case, Van driver