അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കാറുടമ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി
Jul 18, 2012, 16:05 IST
കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബൈക്ക് യാത്രക്കാരനെ കാറുടമ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.
കാഞ്ഞങ്ങാട് ഇക്ബാല്‍ ജംഗ്ഷനിലെ റാസ മൊബൈല്‍ സെന്റര്‍ ഉടമ അജാനൂര്‍ കൊത്തിക്കാലിലെ നൗഫലാ(24) ണ് ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ ശ്രീഹരി ഹോട്ടലിന് സമീപമുണ്ടായ അപകടത്തിലാണ് നൗഫലിന് പരിക്കേറ്റത്.
മാവുങ്കാലിലേക്ക് നൗഫല്‍ ഓടിച്ചു പോകുകയായിരുന്ന ഹീറോ ഹോണ്ട മോട്ടോര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന ഷിഫ്റ്റ് ഡിസൈര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നൗഫല്‍ റോഡിലേക്ക് തെറിച്ച് വീണിട്ടും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയാണുണ്ടായത്.
വലതു കൈ ഒടിഞ്ഞ നിലയില്‍ നൗഫലിനെ ആദ്യം കൃഷ്ണ നഴ്സിംഗ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ നൗഫലിന്റെ എട്ട് പല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. പിന്നീട് യുവാവിനെ കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിലേക്ക് മാറ്റുകയാണുണ്ടായത്. അതിഞ്ഞാലില്‍ കിച്ചന് ക്യാബിന് വില്‍പ്പന നടത്തുന്ന ബേക്കല്‍ സ്വദേശി ഖിളറിന്റെ ഉടമസ്ഥതയിലുള്ള ഷിഫ്റ്റ് ഡിസൈര്‍ കാറാണ് നൗഫലിന് അപകടം വരുത്തിയത്. കാറുടമ ഒരു തവണ ആശുപത്രിയിലെത്തി നൗഫലിനെ കാണുകയും ചികിത്സാ ചെലവ് നിര്‍വ്വഹിക്കാമെന്ന് ഉറപ്പ് നല്കിയ ശേഷം തിരിച്ചു പോവുകയും ചെയ്തിരുന്നു.
പിന്നീട് കാറുടമയും ബന്ധപ്പെട്ട ആളുകളും നൗഫലിനെ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. നൗഫലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാറുടമയെ ബന്ധപ്പെടുമ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്.
നൗഫലിന് ഇതുവരെയായി 13500 രൂപയോളമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായത്. നൗഫലിന് ഒന്നരമാസത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍ ചികിത്സകള്‍ക്ക് ഇനിയും വന്‍തുകകള്‍ തന്നെ വേണ്ടി വരും. ഈ സാഹചര്യത്തില്‍ ചികിത്സാ ചെലവും മറ്റും ലഭിക്കുന്നതിനായി അപകടം വരുത്തിയ കാറിന്റെ ഉടമയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നൗഫലിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

Keywords: Kanhangad, Accident, Car, Bike, Complaint