city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷിന്റെ കൊലപാതകം സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം: മുസ്ലിംലീഗ്

കാസര്‍കോട്: (www.kasargodvartha.com 21.11.2014) ഹൊസ്ദുര്‍ഗ് കടപ്പുറത്തെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷി (15) ന്റെ കൊലപാതകം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പൈശാചിക കൃത്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. കൃത്യമായ പോലീസ് അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താനായത് ഏറെ അഭിനന്ദനാര്‍ഹമാണ്.
വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഏവരുടേയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

ജില്ലയില്‍ ക്യാമ്പസുകളും സ്‌കൂളുകളും നഗരങ്ങളും കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായി അനുദിനം വാര്‍ത്തകളും സംഭവങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അഭിലാഷിന്റെ മരണം സംബന്ധിച്ച് ഗൂഢാലോചനയുണ്ടെന്ന നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം കണക്കിലെടുത്ത് കേസ് സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.

അഭിലാഷിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളേണ്ടതുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ കാര്യകാരണങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടും സങ്കുചിതമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് അനുചിതവും, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും മാത്രമെ ഉപകരിക്കൂ. യാഥാര്‍ത്ഥ്യം തിരിച്ചറിയാനും ഇക്കൂട്ടരെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ യോജിച്ച് നില്‍ക്കണം. അഭിലാഷിന്റെ മരണം തളര്‍ത്തിയ മാതാപിതാക്കളോടും, കുടുംബങ്ങളോടും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യോടൊപ്പം സന്ദര്‍ശിച്ച്  മുസ്ലിംലീഗിന്റെ ദുഃഖവും അനുശോചനവും അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അഭിലാഷിന്റെ കൊലപാതകം സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം: മുസ്ലിംലീഗ്

Related News: 
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

Keywords : Kasaragod, Kerala, Muslim-league, Murder, Kanhangad, Student, Police, Investigation, Accuse, Abhilash, Abhilash's death: Muslim league demands special team investigation. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia