ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിഗ്രഹം കോടതിയില്‍ ഹാജരാക്കി
Sep 29, 2012, 17:00 IST
കഴിഞ്ഞ ദിവസമാണ് തീയ്യര്‍പാലം വയലില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള മഹാവിഷ്ണുവിന്റെ കരിങ്കല്‍ വിഗ്രഹം കണ്ടെത്തിയത്. ഈ വിവരം പത്രങ്ങളിലൂടെ അറിഞ്ഞ പ്ലാച്ചിക്കരയിലെ നന്ദിനി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തുകയും തന്റെ സ്ഥലത്ത് നിന്നും നീക്കിയ വിഗ്രഹമാണിതെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു.
കൊന്നക്കാട് സ്വദേശികളായ രണ്ട് പേര്‍ക്ക് പണം നല്‍കി കടലില്‍ ഉപേക്ഷിക്കാനായി നന്ദിനി വിഷ്ണുവിന്റെ വിഗ്രഹം ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ കൊന്നക്കാട് സ്വദേശികള്‍ വിഷ്ണു വിഗ്രഹം വയലില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയാണുണ്ടായത്. മടിക്കൈ ആലയിയിലെ പരേതനായ നാരായണന്‍ ആചാരി 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴിമലയില്‍ നിന്നും കൊണ്ടുവന്ന വിഷ്ണുവിന്റെ വിഗ്രഹം സ്വന്തം സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു.
നാരായണന്‍ ആചാരിയുടെ മരണ ശേഷം പൂജയും മറ്റ് കര്‍മങ്ങളും നടക്കാതിരുന്നതിനെ തുടര്‍ന്ന് 17 സെന്റ് സ്ഥലത്ത് വഗ്രഹം അനാഥമായി കിടക്കുകയായിരുന്നു. ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാരായണന്‍ ആചാരിയുടെ ഭാര്യ നന്ദിനി വിഗ്രഹം കടലിലൊഴുക്കാന്‍ കൊന്നക്കാട് സ്വദേശികളെ ഏല്‍പിച്ചത്. പണം വാങ്ങി വിഗ്രഹം കടലിലൊഴുക്കാമെന്നാണ് കൊന്നക്കാട് സ്വദേശികള്‍ ഉറപ്പു നല്‍കിയതെങ്കിലും വിഗ്രഹം പൊളിച്ച് ഇവര്‍ വയലില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.
വിഗ്രഹത്തിന്റെ ഉടമയെ കണ്ടെത്തിയ സാഹചര്യത്തിലാണ് വിഗ്രഹം ശനിയാഴ്ച പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. വിഗ്രഹം വിട്ടു കിട്ടുന്നതിനായി നന്ദിനി കോടതിയില്‍ ഹരജി നല്‍കും.
വിഗ്രഹത്തിന്റെ ഉടമയെ കണ്ടെത്തിയ സാഹചര്യത്തിലാണ് വിഗ്രഹം ശനിയാഴ്ച പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. വിഗ്രഹം വിട്ടു കിട്ടുന്നതിനായി നന്ദിനി കോടതിയില്‍ ഹരജി നല്‍കും.