city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ് വികസനം: 69 ലിങ്ക് റോഡ് ജംഗ്ഷന്‍ നവീകരിക്കും

Kanhangad-Kasaragod, Road, Development, Project, KSTP, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍കോട് റോഡ് വികസനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതോടെ വികസന നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ കെ.എസ്.ടി.പി ആരംഭിച്ചു. ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക് 28 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് വികസിപ്പിച്ച് നാലുവരി പാതയാക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏപ്രില്‍ ആദ്യം തുടങ്ങുമെന്നാണ് സൂചന.

ഏതാണ്ട് 130 കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സൗകര്യം കാത്തിരിക്കുകയാണ് പൊതുമരാമത്ത് അധികൃതര്‍. തറക്കല്ലിടലിന്റെ മുന്നോടിയായി കെ.എസ്.ടി.പി. കണ്ണൂര്‍ സെക്ഷനിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സാബു കെ. ഫിലിപ്പ് കാസര്‍കോട്ടെത്തി വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. ആന്ധ്രയിലെ ഒരു കമ്പനിയാണ് നിര്‍മാണത്തിനുള്ള ടെണ്ടര്‍ ഏറ്റെടുത്തിട്ടുള്ളത്.

28 കിലോമീറ്ററിനിടയില്‍ പ്രധാനമായും നിലവില്‍ 69 ലിങ്ക് റോഡ് ജംഗ്ഷനുകളുണ്ട്. റോഡ് നാലുവരി പാതയായി വികസിക്കുന്നതനുസരിച്ച് ഈ ജംഗ്ഷനുകളില്‍ റോഡ് നിയമമനുസരിച്ചുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ നിലവിലുള്ള ബസ് ഷെല്‍ട്ടറുകള്‍ മുഴുവനും പൊളിച്ചുനീക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുതായി 43 ബസ് ഷെല്‍ട്ടറുകള്‍ ഉചിതമായ സ്ഥലത്ത് പണിയാനാണ് തീരുമാനം. റോഡ് വികസനത്തിന് തടസമാകുന്ന 158 മരങ്ങള്‍ പൂര്‍ണമായും മുറിച്ചുനീക്കുന്നുണ്ട്.

പ്രധാനപ്പെട്ട പുഴ, ടൗണ്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, നിശബ്ദ ഏരിയ എന്നിവിടങ്ങളിലായി 20 സൂചനാ ബോര്‍ഡുകളാണ് ഘടിപിക്കുക. റോഡ് ഡിവൈഡറില്‍ മൂന്ന് മീറ്റര്‍ ഇടവിട്ട് 1.20 മീറ്റര്‍ ഉയരത്തില്‍ ഫെന്‍സിംഗ് ഘടിപിക്കാനുള്ള തീരുമാനവുമുണ്ട്. ഈ പദ്ധതി പ്രധാനമായും ബേക്കല്‍ ടൂറിസം മേഖലയെയും ഏഴിമല നാവിക അക്കാദമിയെയും മംഗലാപുരം വിമാനത്താവളത്തെയും സുഗമമായി ബന്ധപെടുത്തുന്നതിനുള്ള സൗകര്യമായും മാറും.

Keywords: Kanhangad-Kasaragod, Road, Development, Project, KSTP, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL