വീട്ടമ്മയെ മാക്‌സി വലിച്ചുകീറി അപമാനിച്ച കേസില്‍ പിതാവിനും മകനും തടവ്
Sep 25, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/09/2015) വീട്ടമ്മയെ മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയും മാക്‌സി വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതികളായ പിതാവിനെയും മകനെയും കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പാണത്തൂര്‍ പുത്തൂരടുക്കത്തെ മുഹമ്മദ് കുഞ്ഞി (65), മകന്‍ പി.കെ അബ്ദുല്‍ മുനീര്‍ (38) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ആറുമാസം വീതം തടവിനും ആയിരം രൂപാവീതം പിഴയടക്കാനും ശിക്ഷിച്ചത്.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കെ.കെ ബീഫാത്വിമ കേസിലെ മൂന്നാംപ്രതിയായിരുന്നുവെങ്കിലും കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 2011 ഫെബ്രുവരി 15ന് പുത്തൂരടുക്കത്തെ ബാബുവിന്റെ ഭാര്യ അമ്പിളിബാബു (40)വിനെ പ്രതികള്‍ അടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് കേസ്. അമ്പിലിയുടെ ആട് മുഹമ്മദ് കുഞ്ഞിയുടെ പറമ്പില്‍ പോയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണം.
Keywords : Women, Assault, Case, Accuse, Court, Kanhangad, Kerala, Muhammed Kunhi, Abdul Muneer.