ഖത്തറിലേക്ക് യാത്രയയക്കാന്‍ പുറപ്പെട്ട സംഘം അപകടത്തില്‍പ്പെട്ടു; പിഞ്ചുകുഞ്ഞടക്കം 6 പേര്‍ക്ക് പരിക്ക്
Sep 18, 2014, 19:54 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 18.09.2014) ഖത്തറിലേക്ക് യാത്രയയക്കാന്‍ പുറപ്പെട്ട സംഘം അപകടത്തില്‍പ്പെട്ടു. പിഞ്ചുകുഞ്ഞടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. അപകടം പതിവായ ഇരിയ വളവിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
എണ്ണപ്പാറ തായന്നൂരിലെ മുഹമ്മദ് (50), ഭാര്യ താഹിറ(40), മകള്‍ തസ്‌നിയ (24), ഭര്‍ത്താവ് ചെര്‍ക്കള നെല്ലിക്കട്ടയിലെ മുഹമ്മദലി(28), മകള്‍ ഫാത്വിമ (മൂന്ന്) താഹിറയുടെ സഹോദരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായന്നൂരില്‍ നിന്നും പുറപ്പെട്ട കെ.എല്‍ 60 ഇ 6429 നമ്പര്‍ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ നിയന്ത്രണം വിട്ട് ഇരിയ പളളിക്ക് സമീപത്തെ കുഴിയിലേക്കാണ് തലകീഴായി മറിഞ്ഞത്. കാര്‍ കാട്ടില്‍ കുടുങ്ങിയതിനാല്‍ ഗ്ലാസ് പൊളിച്ച് ഡിക്കിയിലൂടെയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഖത്തറിലേക്ക് പോകുന്ന പ്രവാസി മുഹമ്മദിനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ വരുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. കാലിന് പരിക്കേറ്റെങ്കിലും മുഹമ്മദ് കുഞ്ഞി വ്യാഴാഴ്ച പുലര്‍ച്ചെ ഖത്തറിലേക്ക് പോയി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, Accident, Car, Railway station, Airport, Qatar, kasaragod, Kerala,
Advertisement: