വധശ്രമം: അഞ്ച് സി പി എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
Sep 26, 2012, 16:34 IST
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിവാള്‍ കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ടടിച്ചും ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ പ്രതികളായ അഞ്ച് സി പി എം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.
പെരിയ മുത്തനടുക്കത്തെ മിന്നുംകുളം എം മണികണ്ഠന്‍(38), കെ അജയന്‍(23), കെ ലിജിത്ത്(23), ജെ ജെ മധു(28), കെ കെ ഷൈജു(19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പെരിയ, കല്യോട്ട്, മുത്തനടുക്കം പ്രദേശങ്ങളില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം വീണ്ടുമുണ്ടാകുമെന്നും പ്രതികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പോലീസ് കോടതിയില്‍ റിപോര്‍ട് നല്‍കിയതിന്റെ അടിസ്ഥാന ത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.
സെപ്തംബര്‍ 17 ന് രാത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പെരിയ അടുക്കത്തില്‍ രവീന്ദ്രന്റെ മകന്‍ രജില്‍ കുമാര്‍(25) അക്രമത്തിനിരയായത്. പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന രജില്‍ കുമാറിനെ വാനിലെത്തിയ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സി പി എം പ്രവര്‍ത്തകര്‍ രജിലിനെ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടിയും ഇരുമ്പ് വടികൊണ്ടടിച്ചും പരിക്കേല്‍പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ രജിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ഇതിനിടയില്‍ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ സി പി എം പ്രവര്‍ത്തകരായ അജയന്‍, ലിജിത്ത്, മധു എന്നിവരും ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ച് സി പി എം പ്രവര്‍ത്തകരെ ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പെരിയയിലും പരിസരങ്ങളിലും രാഷ്ട്രീയ സംഘര്‍ഷം പതിവാകുകയാണ്.

Keywords: Murder attempt, Congress worker, CPM workers, Remand, Periya, Hosdurg, Court, Kanhangad, Kasaragod