നാല് വയസുകാരന്‍ ടോയ്‌ലറ്റില്‍ കുടുങ്ങി; ട്രെയിന്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ടു
Dec 19, 2014, 12:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.12.2014) നാല് വയസുകാരന്‍ ടോയ്‌ലറ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലാണ് സംഭവം.
തമിഴ്‌നാട് സ്വദേശിയായ മഞ്ജുനാഥന്റെ മകന്‍ പൊവ്വലാണ് വെള്ളിയാഴ്ച രാവിലെ ട്രെയിനിലെ ടോയ്‌ലറ്റില്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം വടകരയില്‍ നിന്നാണ് കുട്ടി വണ്ടി കയറിയത്. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും കുട്ടിയുടെ നിലവിളി കേട്ട് മറ്റ് യാത്രക്കാര്‍ ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിക്ക് അകത്തുനിന്നും ലോക്ക് നീക്കാന്‍ കഴിയാതിരുന്നതാണ് ടോയ്‌ലറ്റിന് അകത്ത് കുടുങ്ങാന്‍ കാരണമായത്.
യാത്രക്കാര്‍ വാതില്‍ പൊളിച്ചു നീക്കിയശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്.

Keywords : Kanhangad, Railway station, Kasaragod, Train, Povval.