ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടിയില്ല; മൂന്നര വയസുകാരന്‍ മരിച്ചു
Sep 3, 2014, 19:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2014) ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മൂന്നര വയസുകാരന്‍ മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ കരുണാകരന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അശ്വിനെ ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ഹര്‍ത്താലായതിനാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ബുധനാഴ്ച പരിയാരം ആശുപത്രിയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടി മരിച്ചത്.
Keywords : Harthal, Child, Died, Kanhangad, Obituary, Ashwin, Pariyaram.