ലോഡ്ജില്‍ സംശയസാഹചര്യത്തില്‍ കണ്ട 3 മോഷണക്കേസ് പ്രതികള്‍ അറസ്റ്റില്‍
Jan 20, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2015) ലോഡ്ജില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട മോഷണക്കേസ് പ്രതികളായ മൂന്നു പേരെ ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍പള്ളിയിലെ കാരാട്ട് നൗഷാദ് (36), കൊവ്വല്‍ പള്ളിയിലെ സി.എ. റൈസ് (24), നെല്ലിക്കട്ടയിലെ മുഹമ്മദ് സഫ് വാന്‍(20) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി കാസര്‍കോട് അശ്വിനി നഗറിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ചില മോഷണക്കേസുകളില്‍ പ്രതികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നാണു ഇവരെ പോലീസ് പിടികൂടിയത്. ലോഡ്ജില്‍ മുറിയെടുത്തു കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്നാണ് സംശയിക്കുന്നത്. ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Also Read:
ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കി
Keywords: Kasaragod, Kerala, arrest, Police, Robbery, case, Lodge, Kanhangad,
Advertisement: