ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ എഞ്ചിനീയര്‍ക്ക് തടവും പിഴയും
Jan 29, 2015, 10:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/01/2015) വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച കേസില്‍ കെ.എസ്.ഇ.ബി എഞ്ചിനീയറെ മൂന്ന് മാസം തടവിനും 5,000 രൂപ പിഴടയ്ക്കാനും കോടതി ശിക്ഷിച്ചു. ലൈന്‍മാന്‍ തൃക്കരിപ്പൂര്‍ കൊയാങ്കരയിലെ ടി നാരായണന്‍ (36) ഷോക്കേറ്റ് മരിച്ച കേസില്‍ തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന നടക്കാവ് സ്വദേശി എ ബാബുരാജിനെ (49)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
2008 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ നാരായണന്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണികള്‍ നടത്തുകയായിരുന്നു. സ്വിച്ച് ഓഫ് ചെയ്താണ് നാരായണന്‍ ജോലി ആരംഭിച്ചതെങ്കിലും പിന്നീട് ലൈനിലേക്ക് വൈദ്യുതി പ്രസരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തെറിച്ചുവീണ നാരായണന്‍ തല്‍ക്ഷണം തന്നെ മരണപ്പെട്ടു.
എഞ്ചിനീയറുടെ നിരുത്തരവാദപരമായ സമീപനമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

Keywords : Court, Accuse, Kanhangad, Kasaragod, Kerala, Death, Line Man.