ബംഗളൂരുവിലേക്ക് പോയ കാഞ്ഞങ്ങാട്ടെ രണ്ട് യുവാക്കള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍
Aug 7, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/08/2015) രണ്ട് ദിവസം മുമ്പ് ബംഗളൂരുവിലേക്ക് പോയ രണ്ട് കാഞ്ഞങ്ങാട് സ്വദേശികളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലൂരാവി, കുശാല്‍ നഗര്‍ സ്വദേശികളായ രണ്ടുപേരെയാണ് ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വെള്ളിയാഴ്ച രാവിലെ ബംഗളൂരു പോലീസ് ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെത്തിച്ചു.
ഇതിനിടെ കസ്റ്റഡിയിലുള്ള കല്ലൂരാവിയിലെ യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ കര്‍ണാടക പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി.
മൊബൈല്‍ ടെലിഫോണ്‍ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് കല്ലൂരാവി യുവാവ്. ഇതു വഴി ലഭിക്കാനുള്ള പണം സ്വരൂപിക്കാനാണ് യുവാവും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കല്ലൂരാവി യുവാവുമായി പണമിടപാടുള്ള കുശാല്‍ നഗര്‍ സ്വദേശി അവിടെ രണ്ടാം കെട്ടുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ബംഗളൂരു പോലീസ് കല്ലൂരാവി യുവാവിനെയും കസ്റ്റഡിയിലെടുത്തത്.
Keywords : Kanhangad, Karnataka, Custody, Police, Investigation, Family, Kalluravi.
Advertisement: