എന്‍ഡോസള്‍ഫാന്‍ ശില്‍പ്പശാല ശനിയാഴ്ച; ചിലവ് 10 ലക്ഷം
Jul 20, 2012, 16:43 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതമകറ്റാന്‍ വീണ്ടും ജില്ലാ ഭരണകൂടം ശില്‍പ്പശാലയൊരുക്കുന്നു. കോണ്‍കോഡ് -2012 എന്ന പേരില്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ദേശീയ ശില്‍പ്പശാലക്ക് ജില്ലാ പഞ്ചായത്ത് ചിലവഴിക്കുന്ന തുക 10 ലക്ഷം രൂപ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസവും ചികിത്സയും ജൈവ പുനരുജ്ജീവനവും ലക്ഷ്യമിട്ടാണ് ശില്‍പ്പശാല.
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും എന്‍ പി ആര്‍ പിഡിയും സംയുക്തമായാണ് ശില്‍പ്പശാല ഒരുക്കുന്നത്. രാവിലെ 10 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ പി മോഹനന്‍, വി എസ് ശിവകുമാര്‍, പി കരുണാകരന്‍ എം പി, എം എല്‍ എമാര്‍ തുടങ്ങി 34 പേര്‍ ഉദ്ഘാടന സമ്മേളനത്തില്‍ ആശംസ നേരും.
അതിന് ശേഷം സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മന്റ് ഡയറക്ടര്‍ പത്മശ്രീ സുനിത നരയന്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയിലെ ഒരേയൊരു പ്രബന്ധമവതരണമാണ് സുനിതാനരയന്റേത്. മറ്റെന്നാള്‍ സമാപന സമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. 20 ഓളം പേര്‍ ആശംസകരായുണ്ട്. ഈ പരിപാടിക്കാണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവഴിക്കുക.

Keywords: 10 lakh expense, Endosulfan Shilpasala, Kanhangad, Kasaragod