സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര; ഇറങ്ങാന്‍ പറഞ്ഞ ടിടിഇയുടെ മുഖത്തടിച്ചു
Jun 8, 2013, 16:58 IST
കാസര്‍കോട്: സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയ യാത്രക്കാരനോട് ഇറങ്ങാന്‍ പറഞ്ഞ ടിടിഇയ്ക്കു നേരെ മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ചെ 3.50 ന് എറണാകുളത്തു നിന്നും ഒഖയിലേക്ക് വരികയായിരുന്ന എക്‌സ്പ്രസ് ടെയിനില്‍ കാഞ്ഞങ്ങാട്ടു വെച്ചാണ് സംഭവം. ടി.ടി.ഇ ഷൊര്‍ണൂര്‍ സ്വദേശി പ്രദീപിനാണ് മര്‍ദനമേറ്റത്.
പ്രതിയായ തൃശൂര്‍ വരാന്തപ്പള്ളിയിലെ ജിതിനെ കാസര്‍കോട് റെയില്‍വെ പോലീസ് എസ്.ഐ. കെ സുകുമാരന്‍ അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്നും ട്രെയിനില്‍ കയറിയ ജിതിന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ ഇരുന്നുവത്രെ. ടിടിഇ എത്തി യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടയില്‍ ജിതിന് സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് മനസിലായതോടെ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്താറായിട്ടും ജിതിന്‍ സ്ലീപ്പര്‍ കോച്ച് മാറിക്കയറാന്‍ തയ്യാറായില്ല. ടിടിഇ വീണ്ടുമെത്തിയപ്പോള്‍ ജിതിന്‍ സ്ലീപ്പര്‍ കോച്ചില്‍ ഇരിക്കുന്നതാണ് കണ്ടത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് ടിടിഇയുടെ മുഖത്തും ദേഹത്തും അടിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ഉടനെ ടിടിഇ പരാതിപ്പെടുകയും റെയില്‍വെ പോലീസും ആര്‍പിഎഫും ചേര്‍ന്ന് പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.
Keywords: Train, Attack, Kasaragod, Kanhangad, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.