സി പി എം അനുകൂല വ്യാപാരിസംഘടനയുടെ പ്രസിഡണ്ടിനെ കടയില്‍ കയറി മര്‍ദ്ദിച്ച സെക്രട്ടറിക്ക് സ്ഥാനം പോയി
Jul 29, 2015, 14:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) സി പി എം അനുകൂല വ്യാപാരി സംഘടനയുടെ പ്രസിഡണ്ടിനെ കടയില്‍ കയറി തല്ലിയ സെക്രട്ടറിക്ക് സ്ഥാന ചലനം. സി പി എം നിയന്ത്രണത്തിലുള്ള കേരള വ്യാപാരി വ്യവസായി സമിതി പാണത്തൂര്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടും ഏരിയാ കമ്മറ്റി അംഗവുമായ പാണത്തൂരിലെ മലഞ്ചരക്ക് വ്യാപാരി പി.വി ജോസിനെ കടയില്‍ കയറി തല്ലിയ സെക്രട്ടറി ഉണ്ണിക്കാണ് സ്ഥാനം നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യൂണിറ്റ് ജനറല്‍ ബോഡി യോഗം ഉണ്ണിക്ക് പകരം ബേക്കറി ഉടമ ജിജുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രസിഡണ്ടിന്റെ ചുമതല വഹിച്ചിരുന്ന ടി.എസ് സുകുമാരന്‍ ഉണ്ണിയെ തന്നെ സെക്രട്ടറിയായി നിലനിര്‍ത്താന്‍ ചരട് വലിച്ചെങ്കിലും ജനറല്‍ ബോഡി യോഗം പ്രസിഡണ്ടിനെ തല്ലു ന്ന സെക്രട്ടറിയെ ഔദ്യോഗിക സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണുണ്ടായത്.
പാണത്തൂര്‍ യൂണിറ്റില്‍ 60 മെമ്പര്‍മാരാണുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്. പുതിയ ഭാരവാഹികള്‍ ടി.എസ് സുകുമാരന്‍ (പ്രസിഡണ്ട്), ജിജു (സെക്രട്ടറി), വില്‍സണ്‍ (ട്രഷറര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kanhangad, Kerala, Assault, Attack, president, CPM, CPM president assaulted.
Advertisement: