സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Mar 1, 2013, 19:15 IST
കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വിവിധ സാഹിത്യ മത്സരങ്ങളുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക കഥാ അവാര്‍ഡിന് മീര ആലപ്പുഴയും, ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡിന് രാജീവ് ജി. ഇടവയും, രാഷ്ട്ര കവി മഞ്ചേശ്വരം എം.ഗോവിന്ദ പൈ സ്മാരക കവിതാ പുരസ്‌ക്കാരത്തിന് സുരേഷ് ആനിക്കാടിയും, പലിയേരി എഴുത്തച്ഛന്‍ സ്മാരക അവാര്‍ഡിന് രാഘവന്‍ ബെള്ളിപ്പാടിയും, അതിയാമ്പൂര്‍ വി.കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് വി.വി.പ്രഭാകരന്‍(അമൃത ടി.വി), എന്‍.ഗംഗാധരന്‍(കേരള കൗമുദി) എന്നിവരും അര്‍ഹരായി.
ബാല പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം യദൂ കൃഷ്ണന്‍ കോഴിക്കോട്, ഹൈസ്‌ക്കൂള്‍ വിഭാഗം ശ്രീലക്ഷ്മി പഴയങ്ങാടി, യു.പി വിഭാഗം ആര്‍. ജീവനി കോഴിക്കോട്, യു.പി. വിഭാഗം ഹരിപ്രസാദ് നീലേശ്വരം എന്നിവരും അര്‍ഹരായി.
നോവല്‍, കഥ, കവിത മത്സരങ്ങളില്‍ രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്കുള്ള എ.എന്‍.ഇ സുവര്‍ണവല്ലി സ്മാരക ഉപഹാരത്തിന് എം.എ.ബൈജു എറണാകുളം, ബി.ജോസ്‌കുട്ടി ആലപ്പുഴ, സ്വപ്ന കോമ്പാട്ട് തൃശൂര്‍, മണിയൂര്‍ ഇ.ബാലന്‍ കോഴിക്കോട് എന്നിവരും അര്‍ഹരായി. ഐ.ടി വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന പ്രത്യേക ഉപഹാരത്തിന് ജിതേഷ് വിജയന്‍ അര്‍ഹനായി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ എന്‍.പി.വിജയനെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. മലയോര മേഖലയിലെ സാഹിത്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് ജോയി അഗസ്റ്റിയന്‍ ബളാല്‍ അര്‍ഹനായി. പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍, വാസു ചോറോട്, സുബൈദ നിലേശ്വരം, പ്രകാശന്‍ കരിവെള്ളൂര്‍, കെ.വി. സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ ജ്യൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 10ന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഹാപ്പി ഓഡിറ്റോറിയിത്തില്‍ അവാര്‍ഡ്ദാന ചടങ്ങ് നടക്കും.
Keywords: Thulunad magazine, Award, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News