city-gold-ad-for-blogger
Aster MIMS 10/10/2023

'സഹന സമരങ്ങളുടെ സഹയാത്രികന്‍' ഷോര്‍ട്ട് ഫിലിം പ്രകാശനം 21ന്

'സഹന സമരങ്ങളുടെ സഹയാത്രികന്‍' ഷോര്‍ട്ട് ഫിലിം പ്രകാശനം 21ന്
കാഞ്ഞങ്ങാട്: പബ്ളിക്ക് റിലേഷന്‍സ് വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് വിജുവര്‍മ്മ സംവിധാനം ചെയ്ത 'സഹന സമരങ്ങളുടെ സഹയാത്രികന്‍' എന്ന ഹൃസ്വ സിനിമ സി.ഡി പ്രകാശനം 21ന് വൈകിട്ട് 4ന് മഹാകവി പി. സ്മാരകത്തില്‍ നടക്കും. പ്രശസ്ത സാഹിത്യക്കാരന്‍ സക്കറിയ മുഖ്യാതിഥിയായിരിക്കും. പ്രമുഖ ഗാന്ധിയന്‍ കമ്മ്യൂണിസ്റ് കെ. മാധവന്റെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ഹൃസ്വസിനിമയുടെ പ്രദര്‍ശനവും അന്നേദിവസം നടക്കും.

ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ സി.ഡി പ്രകാശനം ചെയ്യും. കെ. മാധവന്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ബയര്‍മാന്‍ കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, എ.വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 'ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ്' എന്ന ഡോക്യുമെന്ററി സംവിധാനെ ചയ്ത രാജേഷ് അഴീക്കോടിനേയും, 'സഹന സംരങ്ങളുടെ സഹയാത്രികന്‍' സംവിധാനം ചെയ്ത വിജുവര്‍മ്മയേയും ചടങ്ങില്‍ ആദരിക്കും. കാഞ്ഞങ്ങാട് പി. സ്മാരക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കുഞ്ഞിരാമന്‍ നായര്‍ സി.ഡി ഏറ്റുവാങ്ങും. പി. സ്മാരക സമിതിയും കെ. മാധവന്‍ ഫൌണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്മാരക സമിതി ജനറല്‍ സെക്രട്ടറി പ്രൊഫ വി. ഗോപിനാഥന്‍ അറിയിച്ചു.

Keywords:  Short-filim, Release, K.Madhavan, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL