സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോലീസ് കാവലില്‍ ഇര്‍ഷാദിനും സുമിതയ്ക്കും മംഗല്യ സാഫല്യം
Dec 30, 2014, 13:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2014) പോലീസ് കാവലില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അരയി വട്ടത്തോട്ടെ ബി.കെ ഇര്‍ഷാദിനും (22), അയല്‍വാസിയും എഞ്ചിനീയറിംങ്ങ് കോളജ് വിദ്യാര്‍ത്ഥിനിയുമായ വി. സുമിത (20) യ്ക്കും മംഗല്യ സാഫല്യം. തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
പ്രണയത്തിലായിരുന്ന ഇര്‍ഷാദും സുമിതയും ഒന്നര മാസം മുമ്പ് വീടുവിട്ടിരുന്നു. സുമിതയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ യുവതി സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ഇര്‍ഷാദിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് സുമതി അറിയിച്ചെങ്കിലും കോടതി അനുമതി നല്‍കിയില്ല. തുടര്‍ന്ന് സുമിതയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഇതിനിടയില്‍ മഹിളാ മന്ദിരത്തില്‍ നിന്നും രണ്ട് ദിവസത്തിന് ശേഷം സുമിത വീട്ടുകാര്‍ക്കൊപ്പം പോയി. സുമിതയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് കാട്ടി ഇര്‍ഷാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് സുമിതയെ ഹൊസ്ദുര്‍ഗ് അഡീ. എസ്.ഐ സുരേഷ് കുമാറും സംഘവും ഹൈക്കോടതിയില്‍ ഹാജരാക്കി.
ഇര്‍ഷാദിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് സുമിത ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. എന്നാല്‍ ഇരുവരും നിയമപ്രകാരം വിവാഹിതരല്ലാത്തതിനാല്‍ കോടതി അത് അനുവദിച്ചില്ല. യുവതിയെ എറണാകുളം പാച്ചാളത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി നിയമപ്രകാരം വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി.
വിവാഹത്തിന് പോലീസ് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘാണ് ഇരുവര്‍ക്കും രജിസ്ട്രാര്‍ ഓഫീസില്‍ സംരക്ഷണം നല്‍കിയത്. ഒരു മാസം മുമ്പ് തന്നെ ഇരുവരും വിവാഹം രജിസ്റ്റര്‍ചെയ്ത് കിട്ടാന്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

Related News:
ഇര്‍ഷാദിനൊപ്പം പോകാന്‍ താല്‍പര്യമെന്ന് സുമിത വീണ്ടും കോടതിയില്‍
Also Read:
വിവാഹം ചെയ്താല്‍ കൂട്ടുകാരിയെ പിരിയേണ്ടി വരുമെന്ന് കരുതി യുവതി ജീവനൊടുക്കി
Keywords : Police, Marriage, Kanhangad, Kasaragod, Kerala, High-Court, Love, Sumitha, Irshad.