സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി വിതരണം ചെയ്തു
Sep 5, 2015, 15:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/09/2015) സംസ്ഥാന അധ്യാപക, പിടിഎ അവാര്‍ഡുകളും, മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡുകളും കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി അങ്കണത്തില്‍ നടന്ന ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വിതരണം ചെയ്തു. വിദ്യാരംഗം അവാര്‍ഡും വിവിധ സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും കെ കുഞ്ഞിരാമന്‍ എം എല്‍ എ(തൃക്കരിപ്പൂര്‍) എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരും വിതരണം ചെയ്തു. ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു.
വിദ്യാഭ്യാസഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്കും പിടിഎയ്ക്കും നല്‍കുന്ന അവാര്‍ഡ് തുക വര്‍ധിപ്പിച്ചു. അധ്യാപകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തി. അധ്യാപകരുടെ പ്രായമായ രക്ഷിതാക്കള്‍ക്ക് ഹെറിറ്റിജ് കേന്ദ്രങ്ങള്‍ തിരുവനന്തപുരം മാതൃകയില്‍ മറ്റു നഗരങ്ങളിലും തുടങ്ങും.
അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അലങ്കോലപ്പെടുത്താനുള്ള ഒരു വിഭാഗം അധ്യാപകരുടെ ശ്രമം അദ്ധ്യാപകസമൂഹത്തിന് നാണക്കേടാണെന്ന് മന്ത്രി പറഞ്ഞു. ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ല. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചതാണ്. പ്രതിഷേധക്കാര്‍ ആഗ്രഹിക്കുന്ന്‌പ്പോലെ തീരുമാനമുണ്ടാകണമെന്നത് നടപ്പിലാക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ ആമുഖപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ വി എച്ച് എസ് സി ഡയറക്ടര്‍കെ പി നൗഫല്‍ എഡിപി മാരായ ജോണ്‍സ് വി ജോണ്‍, വി സി വിശ്വലത എസ് എസ് എ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ് കാഞ്ഞങ്ങാട് നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ പ്രഭാകരന്‍ വാഴുന്നോറടി ഡിഡിഇ സി രാഘവന്‍ കൗണ്‍സിലര്‍ വജ്രേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു. മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡുകള്‍ ജിനേഷ്‌കുമാര്‍ എരമം, പി കെ ഭാഗ്യലക്ഷ്മി , രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ക്കും മന്ത്രി സമ്മാനിച്ചു. ദുര്‍ഗാ ഹയര്‍സെക്കണ്ടറിസ്‌ക്കൂള്‍ ടീം സ്വാഗതഗാനം ആലപിച്ചു.
Keywords: Teachers awards distributed, P.K. Abdu Rabb, Kanhangad, Award, Kerala,