വൈദ്യുതി ഉദ്യോഗസ്ഥനെ ആക്രമിച്ചു; കാര്‍ തകര്‍ത്തു
Dec 4, 2012, 19:51 IST
കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കെ.എസ്.ഇ.ബി. പെരിയ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡറും പറക്കളായി കൊമ്പിച്ചിയടുക്കത്തെ രത്നാകരന്റെ മകനുമായ കെ.വി. രമേഷിനെയാണ് (24) മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരമണിയോടെ പറക്കളായി ജംഗ്ഷനിലാണ് സംഭവം. കെ.എല്‍. 14 കെ. 7938 നമ്പര്‍ കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന രമേഷിനെ റിനേഷ്, ശ്രീജിത്ത്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇതിന് പുറമെ കാര്‍ സംഘം പൂര്‍ണ്ണമായും അടിച്ചു തകര്‍ക്കുകയായിരുന്നു.
ഉദുമയില്‍ ബി.ജെ.പി. സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിന പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് സംഘം തന്നെ മര്‍ദ്ദിച്ചതെന്ന് രമേഷ് പരാതിപ്പെട്ടു. രമേഷിനെ കല്ലുകൊണ്ടും കത്തികൊണ്ടും കുത്തിപരിക്കേല്പ്പിക്കാന് ശ്രമിച്ചതായി പരാതിയുണ്ട്. സാരമായി പരിക്കേറ്റ രമേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kanhangad, Attack, BJP, Car, Udma, Hospital, K.V.Ramesh, Parakkalay, K.T. Jayakrishnan, Rinesh, Sreejith, Dileep, Kerala, Malayalam News, KSEB employee attacked