വെള്ളിക്കോത്ത് കഥകളി പ്രദര്‍ശനം
Apr 5, 2012, 07:00 IST
കാഞ്ഞങ്ങാട്- വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്‌ളബ് വാര്‍ഷികത്തോടനുബന്ധിച്ച് കഥകളി പ്രോല്‍സാഹനത്തിനായി കഥകളി പ്രദര്‍ശനം നടത്തും. ദുബായ് ആസ്ഥാനമായുള്ള തിരനോട്ടം എന്ന സംഘടനയുടെ സഹകരണത്തോടെ എട്ടിനു വൈകുന്നേരം നാലു മണി മുതല്‍ ക്‌ളബ് ഓഡിറ്റോറിയത്തിലാണ് ദുര്യോധനവധം കഥ അവതരിപ്പിക്കുക. കലാമണ്ഡലം, കോട്ടയ്ക്കല്‍ പിഎസ് വി നാട്യസംഘം തുടങ്ങി കേളത്തിലെ പ്രശസ്തമായ കഥകളി സംഘങ്ങളിലെ കലാകാരന്മാര്‍ അരങ്ങില്‍ എത്തും. പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kanhangad, Kathakali