വൃക്ഷതൈകള്‍ പശു തിന്നു; ചോദ്യം ചെയ്ത ഹെഡ്മാസ്റ്റര്‍ക്ക് മര്‍ദ്ദനം
Jun 26, 2012, 17:44 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ പരിസരത്ത് കുട്ടികള്‍ നട്ട വൃക്ഷ തൈകള്‍ പശു തിന്നതിനെ ചോദ്യംചെയ്ത ഹെസ്മാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു. ചാലിങ്കാല്‍ ഗവ.എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എംകെ രവീന്ദ്രനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
രവീന്ദ്രന്റെ പരാതിയില്‍ ചാലിങ്കാലിലെ ബാലന്‍ നമ്പ്യാര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. സ്‌കൂള്‍ കോമ്പൗണ്ടില്‍ ബാലന്‍ നമ്പ്യാര്‍ പശുവിനെ കെട്ടുന്നത് പതിവാണെന്നും കുട്ടികള്‍ നട്ട വൃക്ഷതൈകള്‍ പശു തിന്നതോടെ പശുവിനെ കെട്ടാന്‍ പാടില്ലെന്ന് പറഞ്ഞതിലുള്ള വിരോധംമൂലം ബാലന്‍ നമ്പ്യാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും രവീന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Headmaster, Attacked, Kanhangad