വീട്ടുമുറ്റത്ത് നിര്‍ത്തിയ കാര്‍ കത്തിച്ചു
Jan 4, 2013, 20:37 IST
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ഒഴിഞ്ഞവളപ്പിലെ കെ പി റഷീദിന്റെ പുത്തന്‍ ഹുണ്ടായി ഇയോണ്‍ ഫോര്‍ രജിസ്‌ട്രേഷനുള്ള കാറാണ് തീവെച്ച് നശിപ്പിച്ചത്. പടന്നക്കാട്, കരുവളം, ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ് പ്രദേശങ്ങളിലാണ് നിരന്തരം വീടുകള്‍ ആക്രമിച്ചും, വാഹനങ്ങള്‍ നശിപ്പിച്ചും സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കെ പി റഷീദിന്റെ കാര്‍ അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചത്. തൊട്ടടുത്ത താമസിക്കുന്ന മുസ്തഫയുടെ പറമ്പിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസര്‍കോട്ട് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധന്‍ പ്രവീണ്‍ ദാസും സ്ഥലത്തെത്തി അന്വേഷണവും പരിശോധനയും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Car, Fire, Kanhangad, Kasaragod, Kerala, Malayalam news