വിധിപൂര്‍വകം ഹോമം ചടങ്ങ്
Mar 28, 2015, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/03/2015) ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ധര്‍മ ഗുരു പീഠമായ കാശിമഠത്തിന്റെ അധിപതിയായി ഏറ്റവും കൂടുതല്‍ കാലം ധാര്‍മിക നേതൃത്വം നല്‍കി വരുന്ന ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമിജിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ശ്രീലക്ഷമി വെങ്കിടേശ ക്ഷേത്രത്തില്‍ വിധിപൂര്‍വകം നടന്നു. വേദമൂര്‍ത്തി എച്ച്. യോഗേശ്വരഭട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ബി. വസന്ത ഷേണായി യജമാനനായി നടന്ന ചടങ്ങില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.
Keywords : Kanhangad, Kasaragod, Kerala, Temple, Programme, Inauguration.