വികലാംഗന്റെ കടയില്‍ നിന്നും ഫര്‍ണിച്ചറുകളും ബോര്‍ഡുകളും നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു
Aug 21, 2015, 12:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) ടൗണ്‍ കയ്യേറ്റം ആരോപിച്ച് വികലാംഗനായ കടയുടമയുടെ വരാന്തയുടെ പടിയില്‍ വെച്ചിരുന്ന ബോര്‍ഡുകളും ഫര്‍ണിച്ചറുകളും നഗരസഭാധികൃതര്‍ എടുത്തുകൊണ്ടുപോയി. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിന് സമീപം സ്‌റ്റേഷന്‍ റോഡിലെ നോവല്‍റ്റി സ്‌റ്റോര്‍സിന് മുന്നിലെ സാധനങ്ങളാണ് നഗരസഭ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയത്.
അതിരാവിലെ കടതുറക്കുന്നതിന് മുമ്പുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞുവെങ്കിലും ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി തടഞ്ഞുവെച്ച നഗരസഭാ വാഹനവും ബോര്‍ഡുകളും മോചിപ്പിച്ചു. ഇതിന് തൊട്ടടുത്ത കടവരാന്തകളും ഇതുപോലെ കയ്യേറി നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും നഗരസഭാ അധികൃതര്‍ തൊട്ടില്ല.
വന്‍കിടകയ്യേറ്റങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഹൊസ്ദുര്‍ഗ് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്ക് വരെ ഡസന്‍ കണക്കിന് കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പൊതുസ്ഥലത്ത് വെച്ച് സ്ഥിരമായി സാധനങ്ങളും വില്‍പ്പന നടത്തുന്നുണ്ട്. നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ വികലാംഗസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Keywords: Kasaragod, Kerala, Kanhangad, Furniture, Police, Municipality, Complaint against municipality.
Advertisement: