വാറണ്ട് പ്രതി അറസ്റ്റില്‍
May 22, 2012, 13:52 IST
ബേക്കല്‍: ചാരായക്കേസിലെ വാറണ്ട് പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്ചെയ്തു. മേല്‍ബാര മൈലാട്ടിയിലെ കുമാരന്റെ മകന്‍ കെവി സതീഷിനെ (29)യാണ് ബേക്കല്‍ എസ്ഐ ടി ഉത്തംദാസ് അറസ്റ്ചെയ്തത്.
2005 ജൂലായ് അഞ്ചിന് ബാര ആര്യനടുക്കം കോളനിയില്‍ നിന്നും പോലീസ് കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് ചാരായം പിടികൂടിയിരുന്നു. പാക്കറ്റ് ചാരായം സൂക്ഷിച്ച സതീഷ് പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗള്‍ഫില്‍പോയ സതീഷ് നാട്ടിലെത്തിയതോടെയാണ് പോലീസ് പിടിയിലായത്.
സതീഷിനെ ഇന്നുവൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കും.
Keywords: Warrant, Accuse, Arrest, Bekal, Kanhangad