വഴിത്തര്‍ക്കം: വീട്ടമ്മയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചു
Oct 1, 2015, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) വീട്ടമ്മയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. ലക്ഷ്മി നഗര്‍ തെരുവിലെ ഗിരിജ(62) യ്ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. ഹോമിയോ ഡോക്ടര്‍ രജിതാ റാണി, മകള്‍ ദര്‍ശ എന്നിവര്‍ ചേര്‍ന്നാണ് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക് ഏറുകൊണ്ട് വീണ് അവശയായ ഗിരിജയെ അയല്‍വാസികള്‍ ഉടന്‍ തന്നെ അതേ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ വീണ്ടും ഇവര്‍ ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തിയിരുന്നു. ഈ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ കൂടെയുള്ളവരെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
വഴിത്തര്‍ക്കമാണ് അക്രമത്തിന് കാരണം.

Keywords : Kanhangad, Kerala, Injured, Attack, Stone Pelting, Girija, Housewife assaulted.