റിസോര്‍ട്ട് ജീവനക്കാരിക്ക് സൂപ്പര്‍വൈസറുടെ മര്‍ദനം
Apr 6, 2015, 11:47 IST
ഉദുമ: (www.kasargodvartha.com 06/04/2015) ഉദുമ മലാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാരിക്ക് സൂപ്പര്‍വൈസറുടെ മര്‍ദനം. പയ്യന്നൂരിലെ ഹോട്ടല്‍ അക്കൗണ്ടന്റായ എടാട്ടെ സതീശന്റെ ഭാര്യ ഷമ്യക്കാണ് മര്‍ദനമേറ്റത്.
റിസോര്‍ട്ടില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഷമ്യയെ തിങ്കളാഴ്ച രാവിലെയാണ് സൂപ്പര്‍ വൈസര്‍ മര്‍ദിച്ചത്. നേരത്തെ ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഷമ്യയെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ തെറ്റിദ്ധാരണ മാറി പിന്നീട് റിസോര്‍ട്ടില്‍ ജോലിക്ക് തിരിച്ചെടുക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ റിസോര്‍ട്ടിലെത്തിയ ഷമ്യയെ ടേബിളും കമ്പ്യൂട്ടറും മാറ്റിവെച്ച് ജോലി തടസപ്പെടുത്തി. ഇത് മൊബൈലില്‍ പകര്‍ത്തുന്നതിനിടെ സൂപ്പര്‍ വൈസര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷമ്യ പറഞ്ഞു.

File Photo |
Keywords : Udma, Assault, Kasaragod, Kerala, Kanhangad, Resort, Shamya, Supervisor, Employee.