യുവതിയെ തട്ടിക്കൊണ്ടുപോയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദിച്ചു
Jul 9, 2015, 15:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/07/2015) യുവതിയെ തട്ടിക്കൊണ്ടുപോയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെയും സുഹൃത്തിനെയും മര്‍ദിച്ചു പരിക്കേല്‍പിച്ചു. ബളാന്തോടിലെ തോട്ടുങ്കര പുത്തന്‍വീട്ടില്‍ കുഞ്ഞന്റെ മകന്‍ കെ. തുളസീധരന്‍ (46), സുഹൃത്ത് ബളാന്തോട് രവീന്ദ്രന്റെ മകന്‍ ശ്രീജിത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ബളാന്തോടിലെ കുഞ്ഞനും സുഹൃത്ത് കണ്ണനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് തുളസീധരന്‍ പറഞ്ഞു. തുളസീധരനും ശ്രീജിത്തും ജോലി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പനത്തടിയില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് അന്വേഷിക്കുകയായിരുന്നു. പെട്രോള്‍ തീര്‍ന്നത് കൊണ്ട് ബൈക്ക് ഓഫായതാണെന്നും തങ്ങളെ സഹായിക്കണമെന്നും കുഞ്ഞന്‍ പറയുകയായിരുന്നു.
തുടര്‍ന്ന് തുളസീധരനും ശ്രീജിത്തും ജോലി സാമഗ്രികള്‍ കുഞ്ഞനെ ഏല്‍പിക്കുകയും പെട്രോള്‍ വാങ്ങിക്കാന്‍ പോവുകയുമായിരുന്നു. വാങ്ങിയ ശേഷം തിരിച്ചെത്തിയ ഇവര്‍ ബൈക്കില്‍ പെട്രോളൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പണി സാധനങ്ങളുമായി കുഞ്ഞനും കണ്ണനും ബൈക്കില്‍ രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന തുളസീധരനും ശ്രീജിത്തും ബളാന്തോട് പുലിക്കടവിലെത്തിയപ്പോള്‍ ഒരു സംഘം മര്‍ദിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, Injured, hospital, 2 assaulted, Roastery.
Advertisement: