city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ­തി­യോട് മോശ­മായി പെരു­മാ­റി­യെ­ന്നാ­രോ­പി­ച്ച് തു­ണി വില്‍­പ്പ­ന­ക്കാരന് ക്രൂരമര്‍ദ്ദനം

യുവ­തി­യോട് മോശ­മായി പെരു­മാ­റി­യെ­ന്നാ­രോ­പി­ച്ച് തു­ണി വില്‍­പ്പ­ന­ക്കാരന് ക്രൂരമര്‍ദ്ദനം
കാഞ്ഞ­ങ്ങാട്: യുവ­തി­യോട് മോശ­മായി പെരു­മാ­റി­യെ­ന്നാ­രോ­പിച്ച് തുണി വില്‍പ്പ­ന­ക്കാ­ര­നായ തമിഴ് വൃദ്ധനെ ഒരു സംഘം യുവാ­ക്കള്‍ വാടക വീട് കയറി ആക്ര­മി­ച്ചു.

യുവാ­ക്ക­ളുടെ ക്രൂര­മര്‍ദ്ദ­ന­ത്തില്‍ ഗുരു­ത­ര­മായി പരി­ക്കേറ്റ വൃദ്ധന്‍ സ്വകാര്യാശു­പ­ത്രി­യില്‍ ചികിത്സ തേടി.
കുശാല്‍ നഗര്‍ ദിനേഷ് കമ്പനിക്ക് സമീ­പത്തെ അഷ­റഫ് ക്വാര്‍ട്ടേ­ഴ്‌സില്‍ താമ­സി­ക്കുന്ന തുണി വില്‍പ്പ­ന­ക്കാ­ര­നായ വൃദ്ധ­നാണ് മര്‍ദ്ദ­ന­മേ­റ്റ­ത്. തി­ങ്ക­ളാഴ്ച രാത്രി മീനാ­പ്പീസ് കട­പ്പു­റത്ത് നിന്നും സംഘ­ടി­ച്ചെ­ത്തിയ ഇരു­പ­ത്തി­അ­ഞ്ചോളം യുവാ­ക്ക­ളാണ് ഇയാളെ മര്‍ദ്ദി­ച്ച­ത്.

പുതി­യ­കോട്ടയിലെ ഒരു വര്‍ക്ക്‌ഷോപ്പ് ജീവ­ന­ക്കാ­രന്റെ ഭാര്യ­യോട് അപ­മ­ര്യാ­ദ­യായി പെരു­മാ­റി­യെന്ന് ആരോ­പി­ച്ചാണ് മര്‍ദ്ദനം. ഇതേ­സ­മയം തമിഴ് വൃദ്ധന്‍ തീര്‍ത്തും നിര­പ­രാ­ധി­യാ­ണെന്ന് പരി­സ­ര­വാ­സി­കള്‍ പറ­യു­ന്നു­.


Keywords:  Kanhangad, Assault, Dress sale, Old man, Woman    

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia