മൂന്ന് കുട്ടി മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി
Sep 17, 2012, 16:07 IST
നീലേശ്വരം: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുകയായിരുന്ന മൂന്ന് കുട്ടി മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.14 വയസിന് താഴെ പ്രായമുള്ള നീലേശ്വരം, ബങ്കളം സ്വദേശികളായ കുട്ടികളെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടിച്ച ബൈക്ക് കടത്തി കൊണ്ടുപോകുന്നതിനിടെ അരയി പാലത്തിനടുത്ത് വെച്ച് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് റോഡരികില്‍ വെച്ച ശേഷം കുട്ടികള്‍ മറ്റൊരു ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് തങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തിയത്.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി കുട്ടികളെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. നീലേശ്വരത്തും പരിസരങ്ങളിലും വാഹന മോഷ്ടാക്കള്‍ താവളമടിച്ചിട്ടുണ്ട്.
Keywords: Bike, Robbery, Boys, Police, Custody, Nileshwaram, Kanhangad, Kasaragod