city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാണിക്കോത്ത് മഡിയനില്‍ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നേരത്തെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് പരാതി നല്‍കിയതിനെ ചൊല്ലി മാണിക്കോത്ത് മഡിയനില്‍ സംഘര്‍ഷം. ഏതാനും വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇരു വിഭാഗങ്ങളിലുംപെട്ട ആറുപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
മഡിയന്‍ പാലക്കിയിലെ വിജയന്റെ ഭാര്യ ലീല(38), അമ്മ മുത്താണി(58), ലീലയുടെ മകന്‍ സന്തോഷ്(27), ബന്ധുരാധ(50), മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ(55), ബാസിതിന്റെ ഭാര്യ നാസിയ(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീഫാത്തിമയെയും നാസിയയെയും അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാസിതിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി തങ്ങളെ മര്‍ദിക്കുകയും വീടിന്റെ ജനല്‍ ഗ്ലാസുക ള്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരിക്കേറ്റ ലീലയും മറ്റും പോലീസിനോട് പരാതിപ്പെട്ടു. ഇവരുടെ ബന്ധു കരുണനും മര്‍ദനമേറ്റു.

മഡിയനിലെ കൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ. എല്‍ 60 സി -3292, കെ. എല്‍ 60-8757 നമ്പര്‍ ഓട്ടോറിക്ഷകളും അടിച്ച് തകര്‍ക്കുകയും മറിച്ചിടുകയും ചെയ്തു. പ്രദേശത്തെ ഏതാനും ബൈക്കുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. കരുണന്റെ വീട് തകര്‍ത്തതില്‍ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. കരുണനും സംഘവും വീട്ടില്‍ അതിക്രമിച്ച് കയറി ഗര്‍ഭിണിയായ തന്നെ വയറ്റിന് ചവിട്ടുകയും ഭര്‍തൃമാതാവ് ബീഫാത്തിമയെ അക്രമിക്കുകയും ചെയ്തുവെന്ന് നാസിയ പരാതിപ്പെട്ടു.
മാണിക്കോത്ത് മഡിയനില്‍ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്
File photo


പരിക്കേറ്റവര്‍ എല്ലാവരും അയല്‍വാസികളാണ്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കരുണന്റെ പരാതി പ്രകാരം ബാസിത്, ഷൗക്കത്ത്, കാത്തിം, ലത്തീഫ്, അതിരാന്‍ തുടങ്ങി 15 പേര്‍ക്കെതിരെയും മഡിയനിലെ അബ്ദുല്‍ ബാസിതിന്റെ ഭാര്യ നാസിയയുടെ പരാതി പ്രകാരം കരുണന്‍, അജിത്ത്, സുരേന്ദ്രന്‍, സന്തോഷ്, സനോജ്, പ്രമോദ്, ചന്ദ്രന്‍, സൂരജ്, മഹേഷ്,ഷണ്‍മുഖന്‍ എന്നിവര്‍ക്കെതിരെയും മഡിയനിലെ പി. സന്തോഷി(25)ന്റെ പരാതിയില്‍ റാഷിദ്, ഷൗക്കത്ത്, കാത്തിം എന്നിവര്‍ക്കെതിരെയുമാണ് കേസ്.

അക്രമ സംഭവം അറിഞ്ഞയുടന്‍ ഹൊസ്ദുര്‍ഗ് ഡി. വൈ. എസ്. പി മാത്യു എക്‌സല്‍, സി. ഐ. കെ. വി. വേണുഗോപാല്‍, എസ്. ഐ. ഇ .വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പട്രോളിംങ് വ്യാപിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പുറത്ത് നിന്നുള്ളവരും പങ്കാളികളാണെന്ന സൂചന നല്‍കുന്ന ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ മഡിയന്‍ ജംഗ്ഷന്‍-കൂലോം റോഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിലെ ഫര്‍ണ്ണീച്ചറുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാത്രങ്ങളും മറ്റും സമീപത്തെ കിണറ്റില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.

സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌ക്കരിച്ചു

കാഞ്ഞങ്ങാട്: മഡിയന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സമാധാനം നിലനിര്‍ത്താനും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് സബ്കലക്ടര്‍ വെങ്കിടേശ പതി എന്നിവരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചു.

മഡിയന്‍ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് ബി.ജെ.പി വിട്ടുനിന്നത്. സംഘര്‍ഷം പടരാതിരിക്കാന്‍ ജനങ്ങളും പോലീസും ഒത്തുചേരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മഡിയന്‍ സാംസ്‌കാരിക നിലയില്‍ പഞ്ചായത്ത്തല സര്‍വകകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സി. എം. ഖാദര്‍ ഹാജി, ജോയിന്റ് സെക്രട്ടറി യു. വി. ഹസൈനാര്‍, സി.പി.എം നേതാക്കളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, മൂലക്കണ്ടം പ്രഭാകരന്‍, ഗംഗാധരന്‍ പാലക്കി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. വി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords: Manikoth, Madiyan, Clash, Kanhangad, Injured, Case, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia