city-gold-ad-for-blogger
Aster MIMS 10/10/2023

മലയോരം വ്യാജമദ്യമാഫിയകളുടെ നീരാളിവലയത്തില്‍; ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/07/2015) ഹൊസ്ദുര്‍ഗ്-വെള്ളരിക്കുണ്ട് താലൂക്കുകളിലെ മലയോരപ്രദേശങ്ങള്‍ വ്യാജമദ്യമാഫിയകളുടെ നീരാളിക്കൈകളില്‍. ഇതുമൂലം ഈ ഭാഗങ്ങളില്‍ ആത്മഹത്യകളും കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. വ്യാജമദ്യലഹരിയും അതുമൂലമുണ്ടാകുന്ന മാനസികവിഭ്രാന്തിയും കാരണം മലയോരപ്രദേശങ്ങളില്‍ കൊലപാതകങ്ങള്‍ പെരുകിയിട്ടും മദ്യമാഫിയകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കിനാനൂര്‍-കരിന്തളം, കോടോംബേളൂര്‍, പനത്തടി, കള്ളാര്‍, ബേളൂര്‍ പഞ്ചായത്തുകളിലെ ഉള്‍നാടന്‍ മലയോരപ്രദേശങ്ങളിലാണ് അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളെക്കാള്‍ വ്യക്തിവിരോധങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് ഈ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കാരണമാകുന്നത്. ഓട്ടോ വാടകയ്ക്ക് പോകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഓട്ടോ ഡ്രൈവറായ പനത്തടി ചാമുണ്ഡിക്കുന്നിലെ അരുണ്‍മോഹനെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്.

റാണിപുരം പന്തക്കാലില്‍ മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അന്യസംസ്ഥാനതൊഴിലാളി കൊലചെയ്യപ്പെട്ടത് മാസങ്ങള്‍ക്കുമുമ്പാണ്. കഴിഞ്ഞ ദിവസം രാത്രി പാണത്തൂര്‍ മൈലാട്ടിയില്‍ മൂന്നുവയസുകാരനെ കൊലപ്പെടുത്തിയ പിതാവ് വ്യാജമദ്യത്തിന് അടിമയാണ്. നിരന്തരമായ വ്യാജമദ്യ ഉപയോഗം മൂലം മാനസികവിഭ്രാന്തിക്കടിമപ്പെട്ടാണ് ഇയാള്‍ സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിക്കുന്ന കോളനി അടക്കം മലയോരത്തെ ഒട്ടുമിക്ക കോളനികള്‍ കേന്ദ്രീകരിച്ചും വ്യാജമദ്യനിര്‍മ്മാണവും വില്‍പ്പനയും സജീവമാണ്. ഇതിന് പുറമെ ബിവറേജ് മദ്യശാലകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന വിദേശമദ്യം കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളും രംഗത്തുണ്ട്. സമാന്തരബാറുകളും വ്യാപകമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പന്ത്രണ്ടോളം കൊലപാതകങ്ങളാണ് വ്യാജമദ്യകാരണം മലയോരത്തെ വിവിധ ഭാഗങ്ങളില്‍ നടന്നത്.
മലയോരം വ്യാജമദ്യമാഫിയകളുടെ നീരാളിവലയത്തില്‍; ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു

Keywords: Kanhangad, Murder, Suicide, Liquor, Kerala, Kasaragod, Liquor causes crime, UK Traders

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL