മടിക്കൈയില്‍ നഴ്‌സിനെ വിഷം കുത്തിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Apr 1, 2015, 20:50 IST
നീലേശ്വരം: (www.kasargodvartha.com 01/04/2015) മടിക്കൈയില്‍ നഴ്‌സിനെ സിറിഞ്ചില്‍ വിഷം
കുത്തിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ എരിക്കുളത്തെ ബാബു - തങ്കമണി ദമ്പതികളുടെ മകളും ബംഗളൂരുവിലെ പ്രശസ്തമായ ശ്രീനിവാസ ആശുപത്രി നേഴ്‌സുമായ സൗമ്യയെ (24) യാണ് ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗമ്യ വിഷം സ്വയം കുത്തിവെച്ചതാണെന്ന് അമ്മ തങ്കമണി പറയുന്നു.സൗമ്യയുടെ സ്വര്‍ണാഭരണത്തെ കുറിച്ച് വീട്ടില്‍ വഴക്കുണ്ടായെന്നും മീന്‍ വില്‍പ്പനക്കാരിയായ അമ്മ മീന്‍ വില്‍പ്പനയ്ക്ക് ശേഷം വീട്ടിലെത്തിയ ശേഷവും വഴക്കുണ്ടായെന്നും അതിനെ തുടര്‍ന്ന് സൗമ്യ വീടിന്റെ മുറിയുടെ വാതിലടച്ച് വിഷം കുത്തിവെച്ചതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
സൗമ്യയെ ഉടന്‍ തന്നെ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെങ്കിലും മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: നീതു, സുജിത്ത്.

Keywords : Nileshwaram, Madikai, Obituary, Death, Nurse, Kasaragod, Kanhangad, Hospital, Saumya.