മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫുകാരന്‍ യുവതിയുമായെത്തി; ഭാര്യയ്ക്ക് മര്‍ദനം
Nov 28, 2012, 16:27 IST
കാഞ്ഞങ്ങാട്: മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ നിന്നും ചെന്നൈ സ്വദേശിനിയായ യുവതിക്കൊപ്പം നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. വടകരമുക്ക് മദീന മന്‍സിലിലെ അസ്മ(38)ക്കാണ് ഭര്‍ത്താവ് പഴയകടപ്പുറത്തെ സുബൈറിന്റെ മര്‍ദ്ദനമേറ്റത്. ഇതിന് പുറമെ അസ്മയെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.
2008 ല്‍ സുബൈറിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് അസ്മ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അസ്മക്ക് അനുകൂലമായാണ് കോടതി വിധി വന്നത്. അസ്മക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്ന കോടതി വിധി സുബൈര്‍ ലംഘിച്ചു. ഇതിനെതിരെ നിയമപരമായ മാര്‍ഗത്തിലൂടെ അസ്മ മുന്നോട്ട് പോയെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറായ സുബൈറിനൊപ്പം അസ്മ വീണ്ടും താമസം തുടങ്ങി.
ഇതിനിടെ ഗള്‍ഫിലേക്ക് പോയ സുബൈര്‍ മൂത്ത മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നവംബര്‍ 25 നാണ് നാട്ടിലെത്തിയത്. കൂടെ ചെന്നൈ സ്വദേശിനിയായ യുവതിയുമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത അസ്മയെ സുബൈര്‍ മര്‍ദിച്ചു. ഇതേതുടര്‍ന്ന് അസ്മ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായെങ്കിലും ഡിസംബര്‍ രണ്ടിന് മകളുടെ വിവാഹമുള്ളതിനാല്‍ ചികിത്സ അവസാനിപ്പിച്ച് യുവതി വീട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച വൈകുന്നേരം അസ്മയെ സുബൈര്‍ വീണ്ടും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. സാരമായി പരിക്കേറ്റ അസ്മയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Gulf, Husband, Marriage, Women, Wife, Assault, Kanhangad, Kasaragod, Kerala, Malayalam news