മകനെ അന്വേഷിച്ചെത്തിയ സംഘം മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
May 9, 2012, 13:12 IST
കാഞ്ഞങ്ങാട്: പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ അന്വേഷിച്ചെത്തിയ സംഘം യുവാവിന്റെ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പടന്നക്കാട് കരുവളം പള്ളിക്ക് സമീപം താമസിക്കുന്ന അഷ്‌റഫിന്റെ ഭാര്യ സൈനബയെയാണ് (65) അഞ്ചംഗ സംഘം വീട് കയറി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട്ട് നിന്നും സഹദ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈനബയുടെ മകന്‍ സൈഫുദ്ദീനെ അന്വേഷിച്ചാണ് കരുവളത്തെ വീട്ടിലെത്തിയത്.
Keywords: Kasaragod, Kanhangad, Attack.