ബസ് മാറിക്കയറിയ ആളെ കാണാതായി
Nov 25, 2014, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2014) ബസ് മാറിക്കയറിയയാളെ കാണാതായി. പാണത്തൂര്‍ തോട്ടത്തിലെ ഹസന്‍ കുട്ടിയുടെ മകന്‍ അസൈനാറി (50)നെയാണ് കാണാതായത്. മാനസിക അസ്വാസ്ഥ്യമുള്ള അസൈനാര്‍ തിങ്കളാഴ്ച ബന്ധുവായ സ്ത്രീക്കൊപ്പം കാഞ്ഞങ്ങാട്ടേക്ക് വന്നതായിരുന്നു. തിരിച്ച് പോകാനായി പാണത്തൂര്‍ ബസില്‍ കയറുന്നതിന് പകരം ഇരിട്ടി ബസിലാണ് അസൈനാര്‍ മാറിക്കയറിയത്. കൂടെയുണ്ടായിരുന്ന സ്ത്രീ ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അസൈനാറിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഇരിട്ടിയില്‍ ഇയാളെ കണ്ടിരുന്നതായും അതേ ബസില്‍ തിരിച്ചുപോയതായുമാണ് ഇരിട്ടിയിലെ നാട്ടുകാര്‍ പറഞ്ഞത്. എഴുതാനും വായിക്കാനും അറിയാത്ത അസൈനാറിനെ ഒരു ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ രാജപുരം പോലീസില്‍ പരാതി നല്‍കി.
അസൈനാറിനെ കണ്ടുകിട്ടുന്നവര്‍ 9747188228, 9447374728 എന്നീ നമ്പറികളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Bus, Missing, Kasaragod, Kerala, Panathur, Hassainar, Iritty.