ബന്ധുവിനോടൊപ്പം സഞ്ചരിക്കുമ്പോള്‍ ബൈക്കില്‍നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Apr 1, 2015, 10:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/04/2015) ബന്ധുവിനോടൊപ്പം ബൈക്കിന്റെ പിറകില്‍ സഞ്ചരിക്കുമ്പോള്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പുല്ലൂര്‍ പെരളത്തെ ചന്തന്റെ ഭാര്യ ചിരുത (62) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വെള്ളിക്കോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍വെച്ചാണ് വീട്ടമ്മ ബൈക്കില്‍നിന്നും വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ചിരുതയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍: പി. ഗംഗാധരന്‍ (ഷാര്‍ജ), പി. ഒമന, സരസന്‍, മധു (ഷാര്‍ജ), കുഞ്ഞികൃഷ്ണന്‍ (ഖത്തര്‍), സരിത. മരുമക്കള്‍: രജനി നെല്ലിക്കാട്ട്, ദാമോദരന്‍, രജനി, അനുത, രഞ്ജിനി, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, പരേതനായ കുഞ്ഞിരാമന്‍.
Keywords: Chirutha, Accident, Bike Accident, Kanhangad, Obituary, Kerala, Kasaragod.
Advertisement: