ഫെയ്‌സ് ബുക്ക് അപവാദം; പ്രതി കമ്പ്യൂട്ടറില്‍ തെളിവ് നശിപ്പിച്ചു
Apr 7, 2012, 13:30 IST
വെള്ളരിക്കുണ്ട് : മലയോരത്തെ വൈദികനും കന്യാസ്ത്രീക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ അപവാദം പ്രചരിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് തന്റെ കമ്പ്യൂട്ടറില്‍ നിന്നും ഇതുസംബന്ധിച്ച തെളിവ് നശിപ്പിച്ചതായി കണ്ടെത്തി. വെള്ളരിക്കുണ്ടിലെ സിവില്‍ എന്‍ജിനീയര്‍ അട്ടക്കാട് ആനക്കാട് വയലിലെ ടിജുതോമസാണ് (30) തന്റെ കമ്പ്യൂട്ടറിലെ ഫെയ്‌സ്ബുക്കില്‍ വൈദികനെയും കന്യാസ്ത്രീയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. പോലീസ് സംഘം അന്വേഷണത്തിനെത്തുന്നതിന് മുമ്പ് തന്നെ ടിജു തന്റെ കമ്പ്യൂട്ടറില്‍ നിന്നും വിവാദ പരാമര്‍ശങ്ങള്‍ നീക്കിയിരുന്നു. വൈദികനും കന്യാസ്ത്രീക്കുമെതിരായ അശ്ലീല പദ പ്രയോഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടുവെന്ന് പറയുന്നവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏതെങ്കിലും കമ്പ്യൂട്ടറില്‍ വിവാദ പരാമര്‍ശങ്ങള്‍ കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ ഈ കേസില്‍ തെളിവുണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഈ കേസില്‍ പോലീസ് അന്വേഷണം തുടരുന്നത്. തെളിവ് കണ്ടെത്തുന്നതുവരെ ടിജുവിന്റെ അറസ്റ്റ് വൈകാനാണ് സാധ്യത. ഏതാനും ദിവസം മുമ്പാണ് മലയോരത്തെ പ്രമുഖ കോളേജ് പ്രിന്‍സിപ്പളായ പള്ളിവികാരിയും കന്യാസ്ത്രീയായ യുവതിയും നാടുവിട്ടത്. വൈദികനുമായി പ്രണയത്തിലായ കന്യാസ്ത്രീ ഗര്‍ഭിണിയാണെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് വൈദികനെയും കന്യാസ്ത്രീയെയും അപമാനിക്കുന്നതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലും ഫെയ്‌സ് ബുക്കില്‍ അപവാദ പ്രചാരണമുണ്ടായത്. ബളാല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബിജു തുളുച്ചേരിയും വിശ്വാസികളും നല്‍കിയ പരാതിയെതുടര്‍ന്നാണ് കേരളാ പോലീസ് ആക്ട് (118) പ്രകാരം ടിജുവിനെതിരെ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Kanhangad, Accuse