പ്രമേഹം കണ്ണുകളുടെ കാഴ്ച കവര്‍ന്നെടുത്തു; ഈ യുവാവ് പൊരുതുന്നു രോഗങ്ങളോട്
Jan 24, 2015, 18:07 IST
മുന്നാട്: (www.kasargodvartha.com 24/01/2015) പ്രമേഹ സംബന്ധമായ അസുഖം ബാധിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. മുന്നാട് ജയപുരത്തെ ടി. മോഹനന്‍ (33) ആണ് സഹായം തേടുന്നത്.
രോഗം ബാധിച്ച് ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട യുവാവിന്റെ ഇരു വൃക്കകളും തകരാറിലായതോടെ തുടര്‍ച്ചയായി ഡയാലിസിസിന് വിധേയനാകേണ്ട സ്ഥിതിയാണുള്ളത്. ഭാര്യയും നാല് വയസുള്ള മകനും അടങ്ങുന്ന നിര്‍ധന കുടുംബം ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകാതെ പ്രയാസത്തിലാണ്.
മോഹനന്റെ ചികിത്സയ്ക്കായി പഞ്ചായത്തംഗം എം ശാന്ത ചെയര്‍മാനും ടി മോഹനന്‍ ജയപുരം കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ കണ്‍വീനര്‍ ചെയര്‍മാന്‍, ടി മോഹനന്‍ ചികിത്സാ സഹായ സമിതി, ജയപുരം, പി.ഒ മുന്നാട്, കാസര്‍കോട് -671541 എന്ന വിലാസത്തിലോ ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്നാട് ശാഖയിലെ 6632 നമ്പര്‍ അക്കൗണ്ടിലേക്കോ അയക്കാം. ഫോണ്‍: 9447323303
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Munnad, Kasaragod, Kanhangad, Youth, Treatment, Hospital, Patient's, T Mohanan, Mohanan seeking kindness.