city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും ജില്ലയില്‍ മന്തുരോഗം പടരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) മന്തുരോഗം ജില്ലയില്‍ വ്യാപകമാവുന്നു. തീരപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുമാണ് മന്തുരോഗം കൂടുതലായും വ്യാപിക്കുന്നതായി കണ്ടെത്തിയത്.

പള്ളിക്കര, കാഞ്ഞങ്ങാട്, കാസര്‍കോട് നഗര സഭകള്‍, മഞ്ചേശ്വരം, മംഗല്‍പ്പാടി എന്നിവിടങ്ങളിലാണ് മന്തുരോഗികളെ കൂടുതലായും കണ്ടുവരുന്നത്. ദേശീയ മന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും ജില്ലയില്‍ മന്തുരോഗം പടരുന്നു
മുന്‍കാലങ്ങളിലേക്കാള്‍ കൂടുതലായി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗം കണ്ടെത്തിയതിനാല്‍ തൊഴിലിടങ്ങളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. 544പേര്‍ക്കാണ് ഇതുവരെയും കാസര്‍കോട് ജില്ലയില്‍ മന്തുരോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ മന്തുരോഗികളെ കണ്ടെത്താന്‍ രാത്രികാലങ്ങളില്‍ ക്യാംപുകള്‍ നടത്തിവരികയാണ്.

ഡിസംബര്‍ 14 മുതല്‍ 20 വരെ മഞ്ചേശ്വരം, മംഗല്‍പ്പാടി, കുമ്പള, ഉദുമ, പള്ളിക്കര, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മന്തുരോഗ ഗുളിക വിതരണത്തിന്റെ ഒന്നാം ഘട്ടം നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ഗോപിനാഥന്‍ പറഞ്ഞു. പരാദവിരകളായ വൂച്ചറേറിയ ബങ്കറോഫ്റ്റി, ബ്രൂവിയ മലൈ എന്നിവ ഇണ ചേര്‍ന്നുണ്ടാകുന്ന മൈക്രോ ഫൈലേറിയ എന്ന കുഞ്ഞു വിരകളെ പരത്തുന്ന ക്യൂലക്‌സ്, മാന്‍സോണിയ എന്ന കൊതുകുകളാണ് മന്തുരോഗം ഉണ്ടാക്കുന്നത്.

15 വര്‍ഷം വരെ ഈ വിരകള്‍ മനുഷ്യ ശരീരത്തിലെ ലസിക നാളികളിലും ഗ്രന്ഥികളിലും ജീവിക്കും. ലസിക നാളികളില്‍ രൂപവ്യത്യാസമുണ്ടായി ദ്രവ്യം കെട്ടികിടക്കുന്നതാണ് മന്തുരോഗം. ഡിഇസി, ആല്‍ബന്‍ഡസോള്‍ എന്നിവയാണ് ഈരോഗത്തിനുള്ള പ്രതിരോധ മരുന്നുകള്‍. വാതപ്പനി, കാലിനു നീര്‍ക്കെട്ട്, ലസിക ഗ്രന്ഥിയുടെ ഭാഗങ്ങളില്‍ ചുവപ്പു നിറം എന്നിങ്ങനെയാണ് മന്തുരോഗത്തിന്റെ ആദ്യ ലക്ഷണം.

കാഞ്ഞങ്ങാട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റു മാത്രം 1429 പേരുടെ രക്ത സാംമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ അഞ്ചു മൈക്രോഫീലിയ പോസിറ്റീവാണ്. മന്തുരോഗ ഗുളികകള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും പെരിയ അര്‍ബന്‍, ജില്ലാ ആശുപത്രി, പിപി യൂണിറ്റ് എന്നിവ.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്‍ സന്തോഷ്, എം. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്താന്‍ സിഡി പ്രദര്‍ശനവും ക്ലാസുകളും തയ്യാറാവുകയാണ്. ഇതിനായി കാഞ്ഞങ്ങാടു ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം ബൂത്തുകളും ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Patient's, Kasaragod, Kerala, Health, Camp. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia