പ്രകൃതിയെ തൊട്ടറിഞ്ഞ് ചിത്രരചനാ ശില്പശാല
Oct 28, 2012, 14:05 IST
കാഞ്ഞങ്ങാട്: കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും വരമ്പുകളില്‍ നിരയായി നില്ക്കുന്ന തെങ്ങുകളും, തോട്ടില്‍ കൂടി ഒഴുകിപ്പോകുന്ന തെളിനീരും, പാടത്ത് പറന്ന് വന്ന് ആഹാരം തേടുന്ന വിവിധയിനം പക്ഷികളും തങ്ങളുടെ കാന്‍വാസുകളിലേക്ക് പകര്‍ത്തി ഒരു കൂട്ടം ചിത്രകാരന്മാര് പ്രകൃതിയുടെ പുതിയ പാഠങ്ങള്‍ രചിച്ചു.
പുല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ ഹെക്ടറുകളോളം പരന്ന് കിടക്കുന്ന പാടശേഖരങ്ങളിലാണ് കുട്ടികള്‍ ചിത്രരചനയുടെ പ്രകൃതി പാഠങ്ങള്‍ തേടിയെത്തിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വിരുന്നിനെത്തിയ വിവിധയിനം പക്ഷികള്‍, തോട്ട് വരമ്പത്ത് നിരയായി കാഴ്ച്ച് നില്ക്കുന്ന തെങ്ങുകള്‍, വ്യത്യസ്തയിനങ്ങളിലുള്ള പൂക്കള്‍, കുളക്കടവില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന കാട്ടു ചെടികള്‍... ഇങ്ങനെ തങ്ങളുടെ മുന്നിലുള്ള ഒട്ടനവധി വസ്തുക്കള്‍ കുട്ടികള്‍ തങ്ങളുടെ ചിത്രരചനയ്ക്ക് മാതൃകയായി സ്വീകരിച്ചു.
പൊതുവെ ഫൈന്‍ ആര്‍ട്സ് കോളേജുകളിലും മറ്റുമാണ് ഇത്തരത്തിലുള്ള പുറംവാതില്‍ ചിത്രീകരണ പഠനം നടക്കുന്നത്. ഇത് കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. പുല്ലൂര്‍ ദര്‍പ്പണം കലാക്ഷേത്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് പ്രകൃതി പഠന ചിത്രരചനാ ശില്പശാല സംഘടിപ്പിച്ചത്. അമ്പത്തഞ്ചോളം കുട്ടികള്‍ ശില്പശാലയില് പങ്കെടുത്തു. ചിത്രകാരന്മാരായ രാജേന്ദ്രന് പുല്ലൂര്‍, മോഹനചന്ദ്രന് പനയാല്‍, അനീഷ് ബന്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്കി.

Keywords: Drawing, Competition, Darppanam, Kalakshethram, Pullur, Kasaragod, Kerala, Malayalam news