പൂജാരിയോടൊപ്പം വീടുവിട്ട യുവതി തിരിച്ചെത്തി
May 28, 2015, 13:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 28/05/2015) വിവാഹത്തിന് രണ്ട് ദിവസം മുമ്പ് പൂജാരിയോടൊപ്പം വീടുവിട്ട യുവതി നാട്ടില്‍ തിരിച്ചെത്തി. കുഞ്ഞിമംഗലം കൊച്ചപ്പുറം സ്വദേശി അബ്ദുല്‍ ലത്വീഫിന്റെ മകളും ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ മുബഷിറയാണ് കാമുകനും ക്ഷേത്ര പൂജാരിയുമായ ഏഴിലോട്ടെ രാഹുലിനോടൊപ്പം പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മണി മുമ്പാകെ ഹാജരായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും വീടുവിട്ടത്. വിവാഹ വസ്ത്രമെടുക്കാന്‍ പയ്യന്നൂരിലെ വസ്ത്രാലയത്തില്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയ മുബഷിറ വസ്ത്രാലയത്തില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. മുന്‍നിശ്ചയിച്ചത് പ്രകാരം ടൗണില്‍ കാത്തിരുന്ന രാഹുല്‍ മുബഷിറയെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.
ആദ്യം എറണാകുളത്തേക്കാണ് ഇവര്‍ പോയത്. അവിടുന്ന് തിരുവനന്തപുരത്തേക്ക് പോയ ശേഷം ബുധനാഴ്ചയാണ് പയ്യന്നൂരില്‍ തിരിച്ചെത്തിയത്. ഇരുവരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
അതേസമയം യുവതിയുമായി വിവാഹം ഉറപ്പിച്ച കാങ്കോല്‍ യുവാവിന്റെ വിവാഹം വ്യാഴാഴ്ച നടന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് യുവതി പൂജാരിയോടൊപ്പം വീടുവിട്ടു
Keywords : Payyanur, Love, Police, Kanhangad, Kerala, Marriage, Wedding days, Kasargod, Mubashira.
Advertisement: