പുതുവത്സര ദിനത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരിമാര്‍ മരിച്ചു
Jan 1, 2015, 16:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2015) പുതുവത്സര ദിനത്തില്‍ സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കുശാല്‍ നഗറിലെ പരേതനായ പള്ളിക്കാടത്ത് മമ്മുവിന്റെ ഭാര്യകുഞ്ഞലീമ (80) വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെട്ടിരുന്നു.
രാവിലെ 10 മണിയോടെ കുഞ്ഞലീമയുടെ ഇളയ സഹോദരി നഫീസ(71)യും മരിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കുവൈത്ത് ശാഖാ ജനറല്‍ സെക്രട്ടറി പി.എ. നാസര്‍, കുഞ്ഞിപ്പാത്തു, റാബിയ, കരീം, മൊയ്തു(ദുബൈ), സലാം (അബുദാബി), കുഞ്ഞാസ്യ, അഫ്‌സത്ത്, ജമീല, സുബൈര്‍, പരേതയായ ഷെരീഫ എന്നിവര്‍ കുഞ്ഞലീമയുടെ മക്കള്‍. മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി മീനാപ്പീസ്, പരേതരായ കുഞ്ഞബ്ദുല്ല, മജീദ് മീനാപ്പീസ്, കുഞ്ഞി മൊയ്തു കൊടുങ്ങല്ലൂര്‍, സിദ്ദിഖ് (മുംബൈ), സഫിയ (ചുള്ളിക്കര), സഫിയ(ആറങ്ങാടി), സക്കീന (അതിഞ്ഞാല്‍), സുഹറ (ബല്ലകടപ്പുറം), ഫസീല (ബല്ലകടപ്പുറം).
ഹൊസ്ദുര്‍ഗിലെ പരേതനായ സുലൈമാന്റെ ഭാര്യയാണ് മരിച്ച നഫീസ. മുഹമ്മദ് കുഞ്ഞി, ഹമീദ്, സുലൈഖ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ മാണിക്കോത്ത്, റാബിയ നിടുങ്കണ്ട, ഉമൈബ കുശാല്‍ നഗര്‍.
കുഞ്ഞലീമയുടെ മൃതദേഹം ഹൊസ്ദുര്‍ഗ് ടൗണ്‍ ജുമാമസ്ജിദ് പരിസരത്തും നഫീസയുടെ മൃതദേഹം മീനാപ്പീസ് കടപ്പുറം ജുമാമസ്ജിദ് പരിസരത്തും വ്യാഴാഴ്ച്ച ഉച്ചയോടെ ഖബറടക്കി.