city-gold-ad-for-blogger
Aster MIMS 10/10/2023

'പാസ്‌­പോര്‍ട് ന­ഷ്ട­പെ­ട്ടാല്‍ ഇ­ങ്ങോ­ട്ട് വ­ര­രു­ത്'

'പാസ്‌­പോര്‍ട് ന­ഷ്ട­പെ­ട്ടാല്‍ ഇ­ങ്ങോ­ട്ട് വ­ര­രു­ത്'
കാ­ഞ്ഞ­ങ്ങാട്: പാസ്‌­പോര്‍ട്, റേ­ഷന്‍­കാര്‍­ഡ് തു­ട­ങ്ങിയവ ന­ഷ്ട­പെ­ട്ടാല്‍ എ­ന്തെല്ലാം പൊല്ലാ­പ്പാണ്. ഇത്തരം കാ­ര്യങ്ങള്‍ പറ­ഞ്ഞ് പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ­ത്തിയാലോ ഏ­മാന്‍­മാ­രു­ടെ ആ­ട്ടും തൂ­പ്പും. പാസ്‌­പോര്‍­ട് തു­ട­ങ്ങി­യവ ന­ഷ്ട­പ്പെ­ട്ടാല്‍ പ­രാ­തി­യു­മാ­യി ഇ­നി ഹോ­സ്­ദുര്‍­ഗ് പോ­ലീസ് സ്‌­റ്റേ­ഷ­നില്‍ പോ­കേ­ണ്ട­ന്നാ­ണ് ചില പോ­ലീ­സു­കാ­രു­ടെ പക്ഷം. സ്‌­റ്റേ­ഷ­നില്‍ സ്വാ­ധീ­നി­ക്കാന്‍ ക­ഴി­വു­ള്ളവ­രെ കൂടെകൂ­ട്ട­ി­യാല്‍ ഒ­രു പ­ക്ഷെ കാര്യം സാ­ധി­ച്ചെ­ന്നി­രിക്കും. പോ­ലീ­സു­കാര്‍ ത­ന്നെ­യാ­ണ് ഇ­ത്ത­ര­ത്തില്‍ മ­റുപ­ടി ത­രു­ന്നത്.

പോ­ലീ­സിന്റെ കളി ഹൈ­ക്കോട­തി അ­ഭി­ഭാ­ഷ­ക­നോ­ടായാ­ലോ.? ­മേ­ലാ­ങ്കോ­ട്ടെ കെ. മോ­ഹ­ന­നാണ് ഇ­ക്കാര്യം ചൂ­ണ്ടി­ക്കാ­ട്ടി ഉ­യര്‍ന്ന പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് പ­രാ­തി­നല്‍­കിയത്. പാസ്‌­പോര്‍­ട്ട് ന­ഷ്ട­പെ­ട്ട­തി­നെ­തു­ടര്‍­ന്ന് ക­ഴി­ഞ്ഞ­ദിവ­സം പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെത്തി­യ ത­ന്റെ പ­രാ­തി സ്വീക­രി­ക്കാന്‍­പോലും പോ­ലീ­സ് ത­യ്യാ­റാ­യി­ല്ലെന്ന് കാ­ണി­ച്ച് ഇ­ദ്ദേ­ഹം മു­തിര്‍ന്ന പോ­ലീ­സു­കാര്‍ക്ക് പ­രാ­തി­ നല്‍കി. ഉ­യര്‍­ന്ന പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­രെ വി­ളി­ച്ച് കാര്യം പ­റ­ഞ്ഞ­പ്പോ­ഴാ­ണ് പ­രാ­തി സ്വീ­ക­രി­ക്കാന്‍ പോ­ലീ­സ് ത­യ്യാ­റാ­യ­തും ര­സീ­ത് നല്‍­കി­യതും.

എ­ന്നാല്‍ പി­ന്നെ കാര്യം അ­ന്വേ­ഷി­ക്കാ­ന് എ­സ്.ഐ­ക്ക് വി­ളിച്ചാ­ലോ.? ഹൊ­സ്­ദുര്‍­ഗ് സ്‌­റ്റേ­ഷ­നി­ലെ എ­സ്.ഐ പ­റഞ്ഞ­ത് ഇത്ത­രം പ­രാ­തി­കള്‍ സ്വീ­ക­രി­ക്കാ­നും റ­സീ­ത് കൊ­ടു­ക്കാനും ബു­ദ്ധി­മു­ട്ടു­ണ്ടെ­ന്നാണ്. റേ­ഷന്‍­കാര്‍­ഡ് ന­ഷ്ട­പ്പെ­ട്ട് പ­രാ­തി­യു­മാ­യെ­ത്തുന്ന­വര്‍ക്കും അനുഭവം വ്യത്യ­സ്­ത­മല്ല.

കാ­ര്യം­തിര­ക്കി സി.ഐ കെ.വി വേണു­ഗോ­പാ­ലി­ന് വി­ളി­ച്ചാല്‍ ആശ്വാസവ­ച­ന­ങ്ങള്‍ കേള്‍­ക്കാം. ത­ന്റെ പ­രി­ധി­യി­ലെ പോ­ലീസ് സ്റ്റേ­ഷ­നു­ക­ളില്‍ ഇത്ത­രം പ­രാ­തി­കള്‍ സ്വീ­ക­രി­ക്കു­ന്നി­ല്ലെ­ങ്കില്‍ അ­ക്കാര്യം ത­ന്നോ­ട്­പ­റ­യണ­മെ­ന്ന നിര്‍­ദേ­ശ­മെ­ങ്കിലും അ­ദ്ദേ­ഹം നൽകും. ഇ­തൊ­ക്കെ­യുണ്ടോ സാ­ധാ­ര­ണ­ക്കാ­രന്‍ അ­റി­യുന്നു.

റേ­ഷന്‍­കാര്‍ഡോ പാ­സ്‌പോര്‍­ടോ ന­ഷ്ട­പെ­ട്ടാല്‍ പ­ത്ര­ങ്ങ­ളില്‍ പ­ര­സ്യംകൊ­ടു­ത്ത് പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ സ്വാ­ധീ­ന­മു­ള്ള­വ­രെ സം­ഘ­ടി­പ്പിച്ച് ഏ­മാന്‍­മാര്‍ വ­രു­ന്നതും കാ­ത്ത് സ്‌­റ്റേ­ഷ­ന്‍ വ­രാ­ന്ത­യില്‍ കു­ത്തി­യിരി­ക്കു­ക­ത­ന്നെ. ശേഷം ദി­വസ­ങ്ങ­ളോളം ഓരോ കാ­ര­ണ­ങ്ങള്‍ പറ­ഞ്ഞ് പോ­ലീ­സ് മ­ട­ക്കി­യ­യ­ക്കും. പിന്നീടുള്ള പോ­ലീ­സ് പീഡ­ന­മോര്‍­ത്ത് പ­രാ­തി നല്‍കാനോ നി­യ­മ­പ­ര­മാ­യി നേ­രിടാനോ സാ­ധാ­ര­ണ­ക്കാ­ര്‍ ത­യ്യാ­റാ­വ­ത്ത­തി­ന്റെ പ­രി­ണി­തഫ­ല­മാ­ണ് പോ­ലീ­സ് സ്‌­റ്റേ­ഷ­നു­ക­ളില്‍ ഇത്ത­രം സം­ഭ­വങ്ങള്‍ ആ­വര്‍­ത്തി­ച്ചു­കൊണ്ടിരി­ക്കു­ന്നത്.


Keywords: Kasaragod, Kanhangad, Hosdurg, Police, SI, CI, Passport, Ration card, K.V Venugopal, Police station, High court.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL